Death Probe | എഡിഎമ്മിന്റെ മരണം: ഒളിവില്‍പ്പോയ പിപി ദിവ്യയ്‌ക്കെതിരെ ദുരൂഹ മരണത്തിന് കേസെടുത്തു; അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്


● കേസെടുത്തത് 10 വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം
● അന്വേഷണത്തിന്റെ ഭാഗമായി കണ്ണൂര്‍ പൊലീസ് പത്തനംതിട്ടയിലേക്കും പോകും
● പരാതി നല്‍കിയിട്ടും കേസെടുക്കാത്തതില്‍ കുടുംബം ആരോപണം ഉന്നയിച്ചിരുന്നു
കണ്ണൂര്‍: (KVARTHA) എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിന് പിന്നാലെ ഒളിവില്‍പ്പോയ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യക്കെതിരെ കേസെടുത്ത് കണ്ണൂര്‍ ടൗണ്‍ പൊലീസ്. ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്താമെന്ന് നിയമോപദേശം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്ത് മുന്നോട്ടുപോകാനുള്ള കണ്ണൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ ആര്‍ അജിത്ത് കുമാറിന്റെ തീരുമാനം.
പത്തുവര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് ദിവ്യക്കെതിരെ കേസെടുത്തത്. പത്തനംതിട്ടയിലേക്ക് സ്ഥലം മാറി പോകുന്ന എഡിഎമ്മിന്റെ യാത്രയയപ്പ് സമ്മേളനത്തിനിടെയാണ് ക്ഷണിക്കാതെ എത്തിയ പിപി ദിവ്യ അദ്ദേഹത്തിനെതിരെ അഴിമതി ആരോപണം ഉയര്‍ത്തിയത്. സംഭത്തിന് പിന്നാലെയാണ് കണ്ണൂരിലെ വീട്ടില്‍ എഡിഎം നവീന്‍ ബാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
നവീനെതിരെ അഴിമതി ആരോപണമുന്നയിച്ച കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയുടെ മൊഴിയും പൊലീസ് എടുക്കും. അന്വേഷണത്തിന്റെ ഭാഗമായി കണ്ണൂര്‍ പൊലീസ് പത്തനംതിട്ടയിലേക്കും പോകും. നവീന്റെ മരണത്തില്‍ കുടുംബാംഗങ്ങള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതി നല്‍കിയിട്ടും ഇതുവരെ പൊലീസ് കേസെടുത്തില്ലെന്ന് കുടുംബം കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.
സംഭവത്തില്‍ പൊലീസിനെതിരെ വിമര്‍ശനം ശക്തമാകുന്നതിനിടെയാണ് ഇത്തരമൊരു തീരുമാനമുണ്ടാകുന്നത്. എന്നാല്‍ സിപിഎം സംരക്ഷണയിലാണ് പിപി ദിവ്യ ഒളിവില്‍ പോയതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
#ADMDeath #PPDivya #KeralaNews #SuicideProbe #KannurPolice #KeralaPolitics