മണിക്കെതിരെയുള്ള കേസ് നിലനില്‍ക്കില്ല: സെബാസ്റ്റ്യന്‍ പോള്‍

 



മണിക്കെതിരെയുള്ള കേസ് നിലനില്‍ക്കില്ല: സെബാസ്റ്റ്യന്‍ പോള്‍

കാഞ്ഞങ്ങാട്: വിവാദ പ്രസംഗം നടത്തിയതിന്റെ പേരില്‍ സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണിക്കെതിരെ പോലീസ് ചുമത്തിയ കൊലക്കുറ്റം ഒരു തരത്തിലും നിലനില്‍ക്കില്ലെന്ന് മുന്‍ എം.പിയും നിയമ വിദഗ്ദ്ധനും പ്രമുഖ മാധ്യമ പ്രവര്‍ത്തകനുമായ ഡോ. സെബാസ്റ്റ്യന്‍ പോള്‍ അഭിപ്രായപ്പെട്ടു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് കോടതി നടപടികള്‍ പൂര്‍ത്തിയാക്കിയ കേസില്‍ പുനരന്വേഷണം നടത്തണമെങ്കില്‍ കോടതിയുടെ പ്രത്യേക അനുവാദം തേടേണ്ടതാണ്. എന്നാല്‍ മണിക്കെതിരെയുള്ള കേസില്‍ അത്തരമൊരു നടപടി പോലീസ് സ്വീകരിച്ചിട്ടില്ലെന്നും സെബാസ്റ്റ്യന്‍ പോള്‍ ചൂണ്ടിക്കാട്ടി. പ്രസംഗത്തിന്റെ പേരില്‍ ഒരാള്‍ക്കെതിരെ കേസെടുക്കാം. വര്‍ഗീയ സംഘര്‍ഷമോ, സമൂഹത്തില്‍ ക്രമസമാധാന പ്രശ്‌നമോ സൃഷ്ടിക്കുന്ന തരത്തിലുള്ള പ്രസംഗങ്ങള്‍ക്കെതിരെ ഇത്തരത്തില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാറുണ്ട്. എന്നാല്‍ മണിയുടെ പ്രസംഗത്തിന്റെ കാര്യത്തില്‍ അത്തരമൊരു സാഹചര്യമില്ല. കാഞ്ഞങ്ങാട് ഗസ്റ്റ്ഹൗസില്‍ കെ വാര്‍ത്തയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എസ്.എഫ്.ഐ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ കീഴിലുള്ള സുധീഷ് പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കാഞ്ഞങ്ങാട് പി. സ്മാരക മന്ദിരത്തില്‍ നടക്കുന്ന 'മാധ്യമ ധര്‍മ്മം പുനര്‍നിര്‍വ്വചനത്തിന്റെ പുതിയ പശ്ചാത്തലങ്ങള്‍' എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യാനാണ് സെബാസ്റ്റ്യന്‍ പോള്‍ കാഞ്ഞങ്ങാട്ടെത്തിയത്.

പിറവം മണ്ഡലത്തില്‍ നിന്നും വിഭിന്നമായ രാഷ്ട്രീയ സാഹചര്യങ്ങളാണ് നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പില്‍ കണ്ടത്. പിറവത്ത് ഭൂരിപക്ഷം വരുന്ന ഓര്‍ത്തഡാക്‌സ് വിഭാഗം ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നിലനില്‍ക്കണമെന്ന ചിന്താഗതിയുള്ളവരായിരുന്നു. എന്നാല്‍ നെയ്യാറ്റിന്‍കരയില്‍ ഈ സാഹചര്യം ഉണ്ടായിട്ടില്ല. അതുകൊണ്ടു തന്നെ എല്‍.ഡി.എഫിന്റെ വിജയ സാധ്യത തള്ളിക്കളയാന്‍ കഴിയില്ലെന്നും സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.

Keywords: Sebastian Paul, Kanhangad, Kasaragod, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia