Booked | കണ്ണൂര്‍ നഗരത്തിലെ ജ്വല്ലറിയില്‍ നിന്നും ഏഴരക്കോടി തട്ടിയെടുത്തെന്ന കേസിലെ പ്രതി ഒളിവില്‍; അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ്
Jul 9, 2023, 20:52 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ താവക്കരയിലെ കൃഷ്ണ ജുവല്‍സില്‍ നിന്നും ഏഴരക്കോടി രൂപ തട്ടിയെടുത്ത് ചീഫ് അകൗണ്ടന്റെ് മുങ്ങിയെന്ന സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി കണ്ണൂര്‍ ടൗണ്‍ പൊലീസ് അറിയിച്ചു. ഞായറാഴ്ച രാവിലെയാണ് പൊലീസ് ഇക്കാര്യം അറിയിച്ചത്. കൃഷ്ണ ജുവല്‍സ് മാനേജിങ് പാര്‍ട് ണര്‍ സിവി രവീന്ദ്രനാഥിന്റെ പരാതിയിലാണ് ചിറക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കെ സിന്ധുവിനെതിരെ(45) കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തത്.
സിന്ധുവിനെ കണ്ടെത്തുന്നതിനായി പൊലീസ് ലുക് ഔട് നോടീസ് പുറത്തിറക്കിയിരുന്നു. പ്രതി വിദേശത്തേക്ക് കടക്കുന്നത് തടയുന്നതിനായി വിമാനത്താവളങ്ങളില്‍ നോടീസ് നല്‍കിയിട്ടുണ്ട്. 2004-മുതല്‍ ജ്വല്ലറിയില്‍ ജോലി ചെയ്യുന്ന സിന്ധു ജ്വല്ലറിയുടെ അകൗണ്ടില്‍ നിന്നും 7,55,30,644 കോടിരൂപ തട്ടിയെടുത്തുവെന്നാണ് പരാതി.
തട്ടിയെടുത്ത പണം സിന്ധു സ്വന്തം അകൗണ്ടിലും ഭര്‍ത്താവിന്റെയും മാതാവിന്റെയും സഹോദരന്റെയും അകൗണ്ടുകളിലും നിക്ഷേപിച്ചതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കൃഷ്ണ ജുവലേഴ്സില്‍ പുതിയ മാനേജ് മെന്റ് പ്രതിനിധികള്‍ ചുമതലയേറ്റതിനു ശേഷമാണ് ആസ്തി, ബാധ്യതാ കണക്കെടുപ്പു നടത്തിയത്.
ഇതോടെയാണ് സ്ഥാപനത്തിന്റെ കണക്കുകള്‍ മുഴുവന്‍ തനിച്ച് കൈക്കാര്യം ചെയ്തിരുന്ന സിന്ധു ചില ക്രമക്കേടുകള്‍ നടത്തിയതായി തെളിഞ്ഞത്. തുടര്‍ന്ന് വിശദമായ കണക്കെടുപ്പ് നടത്തിയതില്‍ ജുവലേഴ്സിന്റെ നികുതി സമര്‍പ്പിക്കുന്നതിലും വീഴ്ച വന്നതായി കണ്ടെത്തി.
ഭര്‍ത്താവിന്റെ റിയല്‍ എസ്റ്റേറ്റ് ബിസിനസിലേക്കായി കോടികള്‍ ഇവര്‍ വകമാറ്റിയെന്ന ആരോപണവും ഉയര്‍ന്നിരുന്നു. ഒരു കാലത്ത് മാനേജ് മെന്റിന്റെ വിശ്വസ്തയായിരുന്ന സിന്ധു മറ്റു ജീവനക്കാര്‍ക്ക് നിസാര കൃത്യവിലോപങ്ങള്‍ക്ക് വരെ കര്‍ശനമായ ശിക്ഷ നല്‍കിയത് അതൃപ്തിക്ക് കാരണമായിരുന്നു.
സിന്ധുവിനെ കണ്ടെത്തുന്നതിനായി പൊലീസ് ലുക് ഔട് നോടീസ് പുറത്തിറക്കിയിരുന്നു. പ്രതി വിദേശത്തേക്ക് കടക്കുന്നത് തടയുന്നതിനായി വിമാനത്താവളങ്ങളില്‍ നോടീസ് നല്‍കിയിട്ടുണ്ട്. 2004-മുതല്‍ ജ്വല്ലറിയില്‍ ജോലി ചെയ്യുന്ന സിന്ധു ജ്വല്ലറിയുടെ അകൗണ്ടില്‍ നിന്നും 7,55,30,644 കോടിരൂപ തട്ടിയെടുത്തുവെന്നാണ് പരാതി.
തട്ടിയെടുത്ത പണം സിന്ധു സ്വന്തം അകൗണ്ടിലും ഭര്‍ത്താവിന്റെയും മാതാവിന്റെയും സഹോദരന്റെയും അകൗണ്ടുകളിലും നിക്ഷേപിച്ചതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കൃഷ്ണ ജുവലേഴ്സില്‍ പുതിയ മാനേജ് മെന്റ് പ്രതിനിധികള്‍ ചുമതലയേറ്റതിനു ശേഷമാണ് ആസ്തി, ബാധ്യതാ കണക്കെടുപ്പു നടത്തിയത്.
ഇതോടെയാണ് സ്ഥാപനത്തിന്റെ കണക്കുകള്‍ മുഴുവന്‍ തനിച്ച് കൈക്കാര്യം ചെയ്തിരുന്ന സിന്ധു ചില ക്രമക്കേടുകള്‍ നടത്തിയതായി തെളിഞ്ഞത്. തുടര്‍ന്ന് വിശദമായ കണക്കെടുപ്പ് നടത്തിയതില്‍ ജുവലേഴ്സിന്റെ നികുതി സമര്‍പ്പിക്കുന്നതിലും വീഴ്ച വന്നതായി കണ്ടെത്തി.
Keywords: Case against Jewellery outlet accountant in Kannur for alleged embezzlement of ₹7 crore, Kannur, News, Cheating Case, Police, Missing, Complaint, Allegation, Investment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.