ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 12.07.2017) സാമുദായിക ചേരിതിരിവ് ഉണ്ടാക്കാവുന്ന വിധത്തില്‍ മാധ്യമങ്ങളിലൂടെ സംസാരിച്ചതിന് മുന്‍ സംസ്ഥാന പോലീസ് മേധാവി ടി പി സെന്‍കുമാറിനെതിരെ കേസെടുത്തു. ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദേശപ്രകാരം സൈബര്‍ പോലീസ് സ്‌റ്റേഷനാണ് കേസെടുത്തിരിക്കുന്നത്. ഇതു സംബന്ധിച്ച് മംഗളം ടെലിവിഷനാണ് ബുധനാഴ്ച രാവിലെ ആദ്യം വാര്‍ത്ത പുറത്തുവിട്ടത്.
മുസ്‌ലിം സമുദായത്തിലെ ജിഹാദിനെയും മുസ്‌ലിം ജനസംഖ്യ വര്‍ധിക്കുന്നതിനെയും മറ്റും പരാമര്‍ശിച്ച് സമകാലിക മലയാളത്തിന് നല്‍കിയ അഭിമുഖം വിവാദമായ പശ്ചാത്തലത്തിലാണ് കേസ്. സെന്‍കുമാറിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എസ് ഐ ഒ സംസ്ഥാന സെക്രട്ടറി തൗഫീഖ്, കേരള കോണ്‍ഗ്രസ് സ്‌കറിയാ തോമസ് വിഭാഗം സെക്രട്ടറി കെ എച്ച് ഹഫീസ്, മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് എന്നിവര്‍ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ഡിജിപി അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടി. കേസെടുക്കാം എന്നായിരുന്നു നിയമോപദേശം. ഇതേത്തുടര്‍ന്നാണ് കേസെടുക്കാന്‍ തീരുമാനിച്ചത്.
അതേസമയം, വിവാദ പരാമര്‍ശങ്ങളില്‍ ഉറച്ചു നില്‍ക്കുമ്പോഴും മാധ്യമ പ്രവര്‍ത്തകന്‍ തന്റെ അനുവാദമില്ലാതെ റെക്കോര്‍ഡ് ചെയ്തു എന്ന വാദമാണ് സെന്‍കുമാറിന്റേത് എന്ന് അറിയുന്നു. എന്നാല്‍ റെക്കോര്‍ഡ് ചെയ്തത് മറച്ചുവച്ചുകൊണ്ടല്ലെന്നും അത് അദ്ദേഹം എതിര്‍ത്തിട്ടില്ലെന്നുമാണ് സമകാലിക മലയാളത്തിന്റെയും ലേഖകന്റെയും വിശദീകരണം. കേസെടുത്ത സാഹചര്യത്തില്‍ ലേഖകന്റെ മൊഴിയെടുക്കുകയും അഭിമുഖത്തിന്റെ പൂര്‍ണരൂപം പോലീസ് പരിശോധിക്കുകയും ചെയ്‌തേക്കും എന്നാണ് വിവരം.
സെന്‍കുമാറിന്റെ വിവാദ പരാമര്‍ശങ്ങളെ തുടര്‍ന്ന് അദ്ദേഹം ബിജപിയിലേക്ക് എന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നിരുന്നു. നേരത്തെ തന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയിലും ഇക്കാര്യം പരോക്ഷമായി സൂചിപ്പിച്ചിരുന്നു. കേരളത്തില്‍ നൂറ് കുട്ടികള്‍ ജനിക്കുമ്പോള്‍ 42 പേരും മുസ്ലീങ്ങളാണെന്നും ഇത് ഭാവിയില്‍ ഏത് തരം കേരളമാണ് സൃഷ്ടിക്കാന്‍ പോകുന്നതെന്നുമായിരുന്നു വിവാദ പരാമര്‍ശം. വിവാദപരാമര്‍ശത്തിനെതിരെ പ്രതിപക്ഷ ഭരണപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു.

Also Read:
മത്സ്യബന്ധനത്തിനിടെ തിരമാലകളില്‍പെട്ട് തോണി മറിഞ്ഞ് ഒരാളെ കടലില്‍ കാണാതായി; ഒപ്പമുണ്ടായിരുന്നവര്‍ നീന്തി രക്ഷപ്പെട്ടു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Case against former Kerala DGP TP Senkumar, Thiruvananthapuram, News, Police Station, Criticism, Controversy, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.