ദുബായില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തി മുങ്ങിയ യുവാവിനും പിതാവിനുമെതിരെ കേസ്

 


ദുബായില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തി മുങ്ങിയ യുവാവിനും പിതാവിനുമെതിരെ കേസ്
കാസര്‍കോട്: ദുബായില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തി നാട്ടിലേക്ക് മുങ്ങിയ യുവാവിനും പിതാവിനുമെതിരെ കുമ്പള പോലീസ് കേസെടുത്തു. തലശ്ശേരി സ്വദേശിയും ദുബായില്‍ ജോലി ചെയ്യുകയും ചെയ്യുന്ന ഇ. സല്‍മാന്റെ(30) പരാതിയിലാണ് ആരിക്കാടി കുജൂറിലെ അഷ്‌റഫ്, പിതാവ് അബൂബക്കര്‍ എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തത്.

ഗള്‍ഫില്‍വെച്ച് സല്‍മാനില്‍ നിന്നും 1.45 ലക്ഷം ദിര്‍ഹത്തിന്റെ സാധനങ്ങള്‍ പര്‍ച്ചേഴ്‌സ് നടത്തിയ ശേഷം പണം നല്‍കാതെ അഷ്‌റഫ് നാട്ടിലേക്ക് മുങ്ങിയതായാണ് പരാതി. ദുബായില്‍ നിന്ന് സല്‍മാന്‍ നാട്ടിലെത്തിയ ശേഷം കിട്ടാനുള്ള പണത്തിനായി അഷ്‌റഫിന്റെ വീട്ടിലെത്തിയപ്പോള്‍ അഷ്‌റഫും പിതാവ് അബൂബക്കറും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് യുവാവ് പരാതിപ്പെട്ടു.

കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Keywords: Cheating, Dubai, Case, Father, Son, Kumbala, Kasaragod
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia