SWISS-TOWER 24/07/2023

Booked | ഇപി ജയരാജന്റെ ഭാര്യയുടെ വ്യാജ ചിത്രം പ്രചരിപ്പിച്ചെന്ന പരാതിയില്‍ കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്

 


കണ്ണൂര്‍: (KVARTHA) ഇപി ജയരാജന്റെ ഭാര്യ പി കെ ഇന്ദിരയുടെ പരാതിയില്‍ കോണ്‍ഗ്രസ് നേതാവിനെതിരെ പൊലീസ് കേസെടുത്തു. പി കെ ഇന്ദിരയുടെ വ്യാജ ചിത്രം പ്രചരിപ്പിച്ചെന്ന പരാതിയിലാണ് കണ്ണൂര്‍ വളപട്ടണം പൊലീസിന്റെ നടപടി. തിരുവനന്തപുരം ഡി സി സി അംഗം ജോസഫ് ഡിക്രൂസിനെതിരെയാണ് കേസെടുത്തത്. കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവിക്ക് പി കെ ഇന്ദിര നല്‍കിയ പരാതിയിലാണ് കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയത്.

ജോസഫ് ഡിക്രൂസിനെതിരെ, വ്യാജരേഖ ചമയ്ക്കല്‍, കലാപ ശ്രമം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനൊപ്പം പി കെ ഇന്ദിര ഇരിക്കുന്ന രീതിയിലുള്ള മോര്‍ഫ് ചെയ്ത ചിത്രം ഫേസ്ബുക് പേജിലൂടെ പ്രചരിപ്പിച്ചെന്നാണ് പരാതി.

Booked | ഇപി ജയരാജന്റെ ഭാര്യയുടെ വ്യാജ ചിത്രം പ്രചരിപ്പിച്ചെന്ന പരാതിയില്‍ കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്

നേരത്തെ വാര്‍ത്താസമ്മേളനത്തില്‍ ഈ വിഷയത്തില്‍ പൊലീസില്‍ പരാതി നല്‍കിയ കാര്യം ഇപി ജയരാജന്‍ വ്യക്തമാക്കിയിരുന്നു. അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ പ്രശസ്തനാണ് വി ഡി സതീശനെന്നും തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സമയത്ത് സ്ഥാനാര്‍ഥിയുടെ വ്യാജ ചിത്രം പ്രചരിപ്പിച്ചെന്നും ഇ പി ജയരാജന്‍ ഗുരുതര ആരോപണം ഉന്നയിച്ചുകൊണ്ടാണ് പ്രതികരിച്ചത്.

Keywords: News, Kerala, Kerala-News, Police-News, Politics-News, Case, Congress Leader, Complaint, EP Jayarajan, Wife, PK Indira, Explanation, Criticism, Case against Congress leader on complaint of EP Jayarajan's wife PK Indira.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia