ഇരട്ടിപ്പണം വാഗ്ദാനം ചെയ്ത് വീട്ടമ്മമാരെ ചിട്ടിയില്‍ ചേര്‍ത്ത് കബളിപ്പിച്ചു; ചതിയില്‍ വീഴാതെ ശ്രദ്ധിക്കാന്‍ വനിതാ കമ്മിഷന്റെ നിര്‍ദേശം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോട്ടയം: (www.kvartha.com 05.07.2017) ഇരട്ടിപ്പണം വാഗ്ദാനം ചെയ്ത് സ്വകാര്യ ചിട്ടിക്കമ്പനി കബളിപ്പിച്ച് പണം തട്ടിയെന്ന പരാതിയുമായി വീട്ടമ്മ വനിതാ കമ്മീഷന്‍ അദാലത്തില്‍. കോട്ടയം ചെങ്ങളം സ്വദേശിയായ വീട്ടമ്മയാണ് പി എ സി എല്‍ ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനിയുടെ പേരില്‍ നടത്തിയ ചിട്ടിയില്‍ നിക്ഷേപിച്ച പണം തിരികെ ലഭിച്ചില്ലെന്നാരോപിച്ച് വനിതാ കമ്മീഷനെ സമീപിച്ചത്.

പരാതി പരിശോധിച്ചശേഷം ഇതുസംബന്ധിച്ച് അന്വേഷണം നടത്താന്‍ കാഞ്ഞിരപ്പള്ളി ഡി വൈ എസ് പിക്ക് കമ്മീഷന്‍ അംഗം ഡോ.ജെ പ്രമീളാദേവി നിര്‍ദേശം നല്‍കി. വീട്ടമ്മയോട് പള്ളിക്കത്തോട് പോലീസില്‍ പരാതി നല്‍കാനും കമ്മീഷന്‍ ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരമുള്ള പി എ സി എല്‍ കമ്പനിയുടെ പേരില്‍ ചെങ്ങളം സ്വദേശിയായ അങ്കണവാടി ജീവനക്കാരിയായ മറ്റൊരു സ്ത്രീയാണ് ചിട്ടി നടത്തിപ്പുമായി വീട്ടമ്മയേയും അയല്‍വാസികളെയും സമീപിക്കുന്നത്. പ്രതിമാസം 1,000 രൂപ വീതം 66 മാസം പണമടച്ചാല്‍ ഇരട്ടി തുക ലഭിക്കുമെന്നായിരുന്നു വാഗ്ദാനം.

  ഇരട്ടിപ്പണം വാഗ്ദാനം ചെയ്ത് വീട്ടമ്മമാരെ ചിട്ടിയില്‍ ചേര്‍ത്ത് കബളിപ്പിച്ചു; ചതിയില്‍ വീഴാതെ ശ്രദ്ധിക്കാന്‍ വനിതാ കമ്മിഷന്റെ നിര്‍ദേശം

കമ്പനിയുടെ പ്രതിനിധിയായ സ്ത്രീയായിരുന്നു ഇവരില്‍നിന്ന് പണം ശേഖരിച്ചിരുന്നത്. വന്‍തുക ലഭിക്കുമെന്ന പ്രതീക്ഷയില്‍ ഇത്തരത്തില്‍ 20 മാസംവരെ മുടങ്ങാതെ പണമടച്ചു. എന്നാല്‍, നോട്ടീസ് പോലും നല്‍കാതെ അപ്രതീക്ഷിതമായി ചിട്ടിക്കമ്പനി പൂട്ടിയതായി ചിട്ടി നടത്തിപ്പുകാരിയായ സ്ത്രീ വിവരം അറിയിച്ചു.

പണം തിരികെ ചോദിച്ചപ്പോള്‍ ചിട്ടി തീരുമ്പോള്‍ കമ്പനി തരുമെന്നായിരുന്നു ഇവരുടെ നിലപാട്. അദാലത്തില്‍ ചിട്ടി നടത്തിപ്പുകാരിയേയും വനിതാ കമ്മീഷന്‍ വിളിപ്പിച്ചിരുന്നു. എന്നാല്‍, തനിക്ക് കമ്പനിയെക്കുറിച്ച് ഒന്നുമറിയില്ലെന്നും പത്രപ്പരസ്യം കണ്ടാണ് അവരുമായി ബന്ധപ്പെട്ടതെന്നുമാണ് ഇവര്‍ അറിയിച്ചത്. ചിട്ടിയില്‍ നിക്ഷേപിച്ച പണം തിരികെ നല്‍കുമെന്ന് കമ്പനി പത്രപ്പരസ്യം നല്‍കിയിട്ടുണ്ടെന്നും ഇവര്‍ പറയുന്നു.

ചിട്ടിക്കമ്പനിയുമായി ബന്ധപ്പെട്ട യാതൊരു രേഖയും ഇവരുടെ കൈവശമില്ലെന്ന് കമ്മീഷന്റെ പരാതിയില്‍ വ്യക്തമായി. ഇത്തരത്തിലുള്ള സാമ്പത്തിക പ്രലോഭനത്തില്‍ സ്ത്രീകള്‍ വീഴരുതെന്ന ഉപദേശവും നല്‍കിയാണ് വനിതാ കമ്മീഷന്‍ ഇവരെ മടക്കി അയച്ചത്.

Also Read:
ഓട്ടോ ഇടിച്ചു കാല്‍നടയാത്രക്കാരന് പരിക്ക്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Case against Chitty company, Kottayam, News, Investment, House Wife, Complaint, Police, Women, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia