മൂക്കിടിച്ചുപരത്തിയ അമൃതയ്ക്കെതിരെ വീണ്ടും കേസെടുക്കാന്‍ നിര്‍ദേശം
Feb 20, 2013, 13:13 IST
ADVERTISEMENT
തിരുവനന്തപുരം: നടുറോഡില്‍ അസഭ്യം പറഞ്ഞതിന്റെ പേരില്‍ മൂക്കിടിച്ച് പരത്തിയ തിരുവനന്തപുരം ഓള്‍സെയിന്റ്സ് കോളജ് വിദ്യാര്‍ത്ഥിനി അമൃത മോഹനെതിരെ വീണ്ടും കേസെടുക്കാന്‍ കോടതി ഉത്തരവ്. അമൃതയെ അപമാനിച്ച കേസിലെ പ്രതി മനോജിന്റെ സ്വകാര്യ അന്യായത്തെ തുടര്‍ന്നാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി കേസെടുക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ചത്.
അന്യായമായി തടഞ്ഞുവെക്കല്‍, മര്‍ദിച്ച് പരുക്കേല്പിക്കല് തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കേസെടുക്കാനാണ് കോടതി നിര്‍ദേശിച്ചത്. അമൃതയെ അപമാനിച്ച കേസിലെ മറ്റൊരു പ്രതി അനൂപ് നല്കിയ പരാതിയില്‍ കഴിഞ്ഞ ദിവസം അമൃതക്കെതിരെ പോലീസ് കേസെടുത്തിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.
ഒരു തട്ടു കടയില്‍ നിന്ന് ഭക്ഷണം കഴിക്കുകയായിരുന്ന അമൃതയെയും കുടുബത്തെയും ഐ.ടി. അറ്റ് സ്കൂള്‍ താല്‍ക്കാലിക ജീവനക്കാരായ സംഘം അസഭ്യം പറയുകയായിരുന്നു. ഇത് ചോദ്യം ചെയ്ത മോഹന്‍ കുമാറിനെ ഇവര്‍ മര്‍ദിച്ചപ്പോഴാണ് കരാട്ടെ ബ്ലാക്ക്ബെല്റ്റ് കൂടിയായ അമൃത ഇവരെ കൈകാര്യം ചെയ്തത്.
കേസിലെ പ്രതികളായിരുന്ന ഡ്രൈവര്‍ അനൂപ്, മനോജ് എന്നിവരെ സര്‍ക്കാര്‍ നേരത്തേ പിരിച്ചുവിട്ടിരുന്നു.
Related News:
പൂവാലന്മാരെ അടിച്ചു പരത്തിയ അമൃതയ്ക്കെതിരെ കേസെടുത്തതില്‍ പ്രതിഷേധം
Keywords: Amrutha, Manoj, Noop, Student, Case, Protest, Thiruvananthapuram, Court, Accused, Attack, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.