SWISS-TOWER 24/07/2023

കമിതാക്കളെന്നാരോപിച്ച് സഹോദരങ്ങളെ മര്‍ദിച്ചു; 2 പേര്‍ക്കെതിരെ കേസ്

 


ADVERTISEMENT

കോഴിക്കോട്: (www.kvartha.com 21/02/2015) മുക്കത്ത് കമിതാക്കളെന്നാരോപിച്ച് സഹോദരങ്ങളെ മര്‍ദിച്ച സംഭവത്തില്‍ രണ്ടു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. വധശ്രമത്തിനാണ് പോലീസ് കണ്ടാലറിയാവുന്ന രണ്ടുപേര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

കമിതാക്കളെന്നാരോപിച്ച് സഹോദരങ്ങളെ മര്‍ദിച്ചു; 2 പേര്‍ക്കെതിരെ കേസ്മുക്കം ആനക്കാംകുന്നിലാണ് കാരശേരി വലിയപറമ്പ് സ്വദേശികളായ സഹോദരങ്ങള്‍ക്കുനേരെ സദാചാര ഗുണ്ടകള്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ വലിയപറമ്പ് സ്വദേശി സലാമിനും സഹോദരിക്കും പരിക്കേറ്റിരുന്നു.

ആനയാംകുന്ന് സ്‌കൂളിലെ പഠനക്യാമ്പില്‍ പങ്കെടുത്ത സഹോദരിയുമായി വീട്ടിലേക്ക് പോകുമ്പോഴാണ് ഇരുവര്‍ക്കും നേരെ ആക്രമണം ഉണ്ടായത്.

ആക്രമത്തില്‍ തലയ്ക്കും മൂക്കിനും പരിക്കേറ്റ യുവാവ് സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍
ചികിത്സയിലാണ്.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: Moral Police, Kozhikode, Hospital, Treatment, Injured, Study, Case, Police, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia