പാണക്കാട് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ക്കെതിരെ അപകീര്‍ത്തികരമായ ഫേസ് ബുക്ക് പോസ്റ്റ്: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്കെതിരെ കേസ്
Feb 11, 2015, 12:01 IST
ADVERTISEMENT
ചെറുവത്തൂര്‍: (www.kvartha.com 11/02/2015) മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദര്‍ അലി ശിഹാബ് തങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ ഫേസ് ബുക്കില്‍ ഫോട്ടോ പോസ്റ്റ് ചെയ്തതിന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്കെതിരെ ചന്തേര പോലീസ് കേസെടുത്തു. ചെറുവത്തൂര്‍ കാടങ്കോട് ഗവണ്‍മെന്റ് ഫിഷറീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ മടകരയിലെ 17 കാരനെയാണ് പോലീസ് ഐടി ആക്ട് പ്രകാരം കേസെടുത്തത്.
ഹൈദര്‍ അലി ശിഹാബ് തങ്ങളുടേയും മലയാളത്തിലെ ഒരു മാദക നടിയുടേയും ഫോട്ടോ ചേര്‍ത്തുവെച്ചാണ് ഫേസ് ബുക്കില്‍ ഫോട്ടോ പോസ്റ്റ് ചെയ്തത്. മുസ്ലിം ലീഗ് മടക്കര ശാഖാ കമ്മിറ്റിയുടെ പരാതിയിലാണ് പോലീസ് വിദ്യാര്‍ത്ഥിക്കെതിരെ കേസെടുത്തത്.

Keywords: Panakkad Hyderali Shihab Thangal, Facebook Post, Police Case, Plus One Student.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.