Dead | പ്രശസ്ത കാര്‍ടൂണിസ്റ്റ് സുകുമാര്‍ അന്തരിച്ചു

 


കൊച്ചി: (KVARTHA) കാര്‍ടൂണിസ്റ്റ് സുകുമാര്‍ (91) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലിരിക്കെ കൊച്ചിയിലായിരുന്നു അന്ത്യം. ഡിഐജി ഓഫീസില്‍ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റായിരുന്നു. പ്രമുഖ മാധ്യമങ്ങളില്‍ കാര്‍ടൂണുകള്‍ വരച്ചിട്ടുള്ള സുകുമാര്‍, കേരള കാര്‍ടൂണ്‍ അകാഡമിയുടെ സ്ഥാപകാംഗവും ചെയര്‍മാനുമായിരുന്നു.

Dead | പ്രശസ്ത കാര്‍ടൂണിസ്റ്റ് സുകുമാര്‍ അന്തരിച്ചു

ആറ്റിങ്ങല്‍ വീരളത്ത് മഠത്തില്‍ സുബ്ബരായന്‍ പോറ്റിയുടെയും കൃഷ്ണമ്മാളിന്റെയും മകനായി 1932-ലായിരുന്നു ജനനം. എസ് സുകുമാരന്‍ പോറ്റി എന്നാണ് യഥാര്‍ഥ പേര്. അച്ഛന്‍ തമ്പാനൂര്‍ സുബ്രഹ്‌മണ്യക്ഷേത്രത്തില്‍ ശാന്തിക്കാരനായിരുന്നു. ആറുമക്കളില്‍ മൂന്ന് ആണും മൂന്ന് പെണ്ണും. ആണ്‍മക്കളില്‍ മൂത്തയാളായിരുന്നു സുകുമാര്‍.

തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. മലയാളി ദിനപ്പത്രത്തിലെ കാര്‍ടൂണിസ്റ്റ് കെഎസ് പിള്ളയായിരുന്നു കാര്‍ടൂണില്‍ ആദ്യ ഗുരു. 1950-ല്‍ ആദ്യ കാര്‍ടൂണ്‍ വികടനില്‍ പ്രസിദ്ധീകരിച്ചു. പിന്നീട് മാതൃഭൂമി, മലയാള മനോരമ, ജനയുഗം, ശങ്കേഴ്സ് വീകിലി എന്നിവയില്‍ വരച്ചു.

കഥ, കവിത, നാടകം, നോവല്‍ ഉള്‍പെടെ 50-ലധികം പുസ്തകങ്ങള്‍ രചിച്ചു. കേരള സാഹിത്യ അകാഡമി പുരസ്‌കാരം ഉള്‍പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. ഹാസ്യ സാഹിത്യത്തിന് കേരള സാഹിത്യ അകാഡമിയുടെ അവാര്‍ഡ് 1996-ല്‍ ലഭിച്ചിട്ടുണ്ട്. മനഃശാസ്ത്രം മാസികയില്‍ 17 വര്‍ഷം മുടങ്ങാതെ വരച്ച ഡോ. മനഃശാസ്ത്രി പ്രശസ്തമാണ്.

പരേതയായ സാവിത്രിയാണ് ഭാര്യ. മകള്‍ സുമംഗല സീരിയല്‍- ഡബിങ് ആര്‍ടിസ്റ്റാണ്. മരുമകന്‍: സുനില്‍. സനൂപ് കൃഷ്ണന്‍, അഡ്വ ശ്രീകുമാര്‍ എന്നിവര്‍ പേരക്കുട്ടികളാണ്.

Keywords:  Cartoonist Sukumar passed away, Kochi, News, Cartoonist, Dead, Obituary, Award, University College, Media, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia