Obituary | കാര്‍ടൂണിസ്റ്റും മാതൃഭൂമി ജീവനക്കാരനുമായ രജീന്ദ്രകുമാര്‍ അന്തരിച്ചു

 


കോഴിക്കോട്: (KVARTHA) കാര്‍ടൂണിസ്റ്റും മാതൃഭൂമി ജീവനക്കാരനുമായ രജീന്ദ്രകുമാര്‍ അന്തരിച്ചു. തിങ്കളാഴ്ച വൈകിട്ടോടെയായിരുന്നു അന്ത്യം. കൂത്തുപറമ്പ് മാങ്ങാട്ടിടം കെ ടി ഗോപിനാഥിന്റെയും (റിട. മാതൃഭൂമി) സി ശാരദയുടെയും മകനാണ്. മാതൃഭൂമി കോഴിക്കോട് ഹെഡ് ഓഫീസില്‍ പരസ്യവിഭാഗത്തില്‍ സെക്ഷന്‍ ഓഫീസറായിരുന്നു.

മാതൃഭൂമി ദിനപത്രത്തിലെ 'എക്സിക്കുട്ടന്‍' കാര്‍ടൂണ്‍ പംക്തി രജീന്ദ്രകുമാറിന്റേതാണ്. അദ്ദേഹത്തിന്റെ കാര്‍ടൂണ്‍-കാരികേചറുകള്‍ക്ക് അന്താരാഷ്ട്ര പുരസ്‌കാരങ്ങളടക്കം നിരവധി അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. 2022-ലും 23-ലും റൊമാനിയ, ബ്രസീല്‍, തുര്‍ക്കി എന്നിവിടങ്ങളില്‍ നടന്ന അന്താരാഷ്ട്ര കാര്‍ടൂണ്‍ മത്സരങ്ങളില്‍ രജീന്ദ്രകുമാര്‍ പുരസ്‌കാരം നേടിയിരുന്നു.

Obituary | കാര്‍ടൂണിസ്റ്റും മാതൃഭൂമി ജീവനക്കാരനുമായ രജീന്ദ്രകുമാര്‍ അന്തരിച്ചു

രണ്ടുമാസം മുന്‍പ് ഈജിപ്തിലെ അല്‍അസര്‍ ഫോറം നടത്തിയ രണ്ടാമത് അന്താരാഷ്ട്ര കാര്‍ടൂണ്‍ മത്സരത്തില്‍ മൂന്നാംസ്ഥാനവും ലഭിച്ചു. വിവിധ വിദേശരാജ്യങ്ങളിലെ പ്രദര്‍ശനങ്ങളിലും അദ്ദേഹത്തിന്റെ കാര്‍ടൂണുകള്‍ ഇടംനേടിയിട്ടുണ്ട്.

ഭാര്യ മിനി. മക്കള്‍: മാളവിക, ഋഷിക.

Keywords:  Cartoonist and Mathrubhumi employee Rajindra Kumar passed away, Kozhikode, News, Rajindra Kumar, Dead, Obituary, Cartoonist, Award, Advertisement, Kerala News. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia