Life imprisonment | പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പള്ളിയില്‍ വെച്ച് പീഡിപ്പിച്ചെന്ന കേസില്‍ മരപ്പണിക്കാരന് ജീവപര്യന്തം
Aug 12, 2022, 17:11 IST
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പള്ളിയില്‍ വെച്ച് പീഡിപ്പിച്ചെന്ന കേസില്‍ മരപ്പണിക്കാരന് ജീവപര്യന്തം. പീഡിപ്പിച്ചതിന് പുറമെ പുറത്ത് പറഞ്ഞാല്‍ അച്ഛനമ്മമാരെ കൊല്ലുമെന്ന് പറഞ്ഞ് ഇയാള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പോക്‌സോ വകുപ്പ് പ്രകാരം യുവാവിന് ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് പുറമെ ആറ് വര്‍ഷം തടവും 1,10,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്.
തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി ജഡ്ജ് മുജീബ് റഹ്മാന്റേതാണ് വിധി. പട്ടുവം കാവുങ്കലിലെ മരപ്പണിക്കാരനായ സി എച് അഭിലാഷി(40)നാണ് കോടതി ശിക്ഷ വിധിച്ചത്.
2015 ആഗസ്ത് മാസത്തിലായിരുന്നു കേസിനാസ്പദമായ സംഭവം. പള്ളി ഹാളിനടുത്ത് വെച്ചും മുകളിലെ നിലയില്‍ വെച്ചും പലദിവസങ്ങളിലായി തടഞ്ഞുവെച്ച് ബലാത്സംഗം ചെയ്യുകയും എതിര്‍ത്തപ്പോള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി. അന്നത്തെ തളിപ്പറമ്പ് സി ഐയായിരുന്ന കെ വിനോദ്കുമാറാണ് കേസന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ഷെറിമോള്‍ ജോസ് ഹാജരായി.
Keywords: Carpenter gets life imprisonment for molesting minor girl in church, Kannur, News, Molestation, Life Imprisonment, Court, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

