KSU Protest | നിഹാലിന്റെ മരണത്തിന് പിന്നില്‍ ഭരണസമിതിയുടെ അനാസ്ഥ: മുഴപ്പിലങ്ങാട് പഞ്ചായത് ഓഫീസിലേക്ക് യൂത് കോണ്‍ഗ്രസിന്റെ പ്രതിഷേധ മാര്‍ച്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തലശേരി: (www.kvartha.com) മുഴപ്പിലങ്ങാട് കെട്ടിനകത്തെ നിഹാലെന്ന 11 വയസുകാരനെ വീടിനു സമീപം കളിച്ചുകൊണ്ടിരിക്കെ തെരുവുനായകള്‍ കടിച്ചുകൊന്ന സംഭവത്തില്‍ മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത് അധികൃതരുടെ അനാസ്ഥയാണെന്ന് ആരോപിച്ച് യൂത് കോണ്‍ഗ്രസ് ധര്‍മടം മണ്ഡലം കമിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായതിലേക്ക് പ്രതിഷേധ മാര്‍ചും ധര്‍ണയും നടത്തി.

KSU Protest | നിഹാലിന്റെ മരണത്തിന് പിന്നില്‍  ഭരണസമിതിയുടെ അനാസ്ഥ: മുഴപ്പിലങ്ങാട് പഞ്ചായത് ഓഫീസിലേക്ക് യൂത് കോണ്‍ഗ്രസിന്റെ പ്രതിഷേധ മാര്‍ച്

എടക്കാട് ടൗണില്‍ നിന്നും ഉച്ചയ്ക്ക് പന്ത്രണ്ടുമണിക്ക് ആരംഭിച്ച പ്രതിഷേധ മാര്‍ച് പഞ്ചായത് ഓഫീസിന് മുന്‍പില്‍ വെച്ച് എടക്കാട് പൊലീസ് തടഞ്ഞു. തുടര്‍ന്ന് നടത്തിയ പ്രതിഷേധ ധര്‍ണ യൂത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാകുറ്റി ഉദ്ഘാടനം ചെയ്തു.

നിഹാലിന്റെ മരണത്തിന് ഉത്തരവാദികള്‍ സിപിഎം ഭരിക്കുന്ന പഞ്ചായത് ഭരണസമിതിയാണെന്നും 11 വയസുകാരന്റെ മരണത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് പഞ്ചായത് ഭരണസമിതി രാജിവയ്ക്കണമെന്നും റിജില്‍ മാകുറ്റി ആവശ്യപ്പെട്ടു.

Keywords:  Carelessness of Panchayat Governing Body Behind Nihal's Death: Youth Congress Protest March to Muzhappilangad Office, Kannur, News, Politics, Inauguration, KSU, Protest, Allegation, Congress Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia