മുന്നൊരുക്കങ്ങളുമായി കൊവിഡ് 'ജാഗ്രത'; ചീട്ടുകളിക്കാന്‍ അകത്തേക്ക് പ്രവേശിക്കുന്നതിന് മുന്‍പില്‍ ഹാന്‍ഡ് വാഷ്, മാസ്‌ക് ധരിക്കാത്തവര്‍ക്ക് പ്രവേശനവുമില്ല; പണവും വാഹനവുംവെച്ച് ചീട്ട് കളിച്ചിരുന്ന കേന്ദ്രത്തിലെ സംവിധാനങ്ങള്‍ കണ്ട് പൊലീസ് ഞെട്ടി
May 5, 2020, 16:10 IST
ADVERTISEMENT
ഇടുക്കി: (www.kvartha.com 05.05.2020) രഹസ്യ വിവരത്തെ തുടര്‍ന്ന് എത്തിയ പൊലീസ് നെടുങ്കണ്ടം മേഖലയിലെ ചീട്ടുകളി കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയില്‍ രണ്ട് കേസുകളിലായി ഏഴ് പേരെ അറസ്റ്റ് ചെയ്തു. 10,750 രൂപ പിടിച്ചെടുത്തു.
ചീനിപ്പാറയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീടിന് സമീപത്തെ കാപ്പിത്തോട്ടത്തില്‍ ടോക്കണ്‍ സംവിധാനത്തില്‍ ചീട്ടുകളി നടത്തിയ സംഘത്തെയാണ് പിടികൂടിയത്. ക്ന്ദ്രത്തിലെത്തിയ പൊലീസ് അവിടത്തെ സംവിധാനം കണ്ട് ഞെട്ടി. ചീട്ടുകളി സ്ഥലത്തേക്ക് കയറുന്നതിനുമുന്‍പായി ഹാന്‍ഡ് വാഷ് ഉപയോഗിച്ച് കൈ കഴുകണം. മാസ്‌ക് ധരിക്കാത്തവര്‍ക്ക് പ്രവേശനമില്ല. പൊലീസ് വന്നാല്‍ അറിയിക്കാന്‍ റോഡില്‍ ഫോണുമായി ആറ് ചാരന്‍മാര്‍. ഇവര്‍ക്ക് 400 രൂപ ദിവസവും ശമ്പളം നല്‍കിയാണ് ചീട്ടുകളി നടത്തിയിരുന്നത്.
സമ്പര്‍ക്കവിലക്ക് തുടങ്ങിയതുമുതല്‍ ഇവിടെ പണവും വാഹനവുംവെച്ച് ചീട്ട് കളിച്ചിരുന്നതായാണ് പോലീസിന് ലഭിച്ച വിവരം. 15 ദിവസമായി ചീട്ടുകളികേന്ദ്രം പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ ദിവസം ചീട്ടുകളിക്ക് ചില പൊതുപ്രവര്‍ത്തകരടക്കം എത്തിയതറിഞ്ഞാണ് പോലീസ് പരിശോധന നടത്തിയത്. പരിശോധനയ്ക്ക് മുമ്പ് ചീനിപ്പാറയ്ക്കുള്ള വഴിയില്‍ വിവിധയിടങ്ങളില്‍ സ്ഥാനം പിടിച്ചിരുന്ന ചാരന്‍മാരെ നെടുങ്കണ്ടം എസ്‌ഐ കെ ദിലീപ് കുമാര്‍ പിടികൂടി ഇവരുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു.
എസ്‌ഐയോടൊപ്പം പൊലീസുകാരയ അഭിലാഷ്, എബിന്‍, ഗ്രേസണ്‍, രഞ്ജിത്ത് എന്നിവരടങ്ങിയ സംഘം സ്വകാര്യ വാഹനത്തില്‍ എത്തിയാണ് പ്രതികളെ പിടികൂടിയത്. മറ്റുള്ളവര്‍ ഓടി രക്ഷപ്പെട്ടെന്നും നെടുങ്കണ്ടം പൊലീസ് അറിയിച്ചു. ഇവിടെനിന്ന് 4000 രൂപയും പിടികൂടി.
രണ്ടാമത്തെ കേസില്‍ ബാലന്‍പിള്ള സിറ്റിയില്‍ ചീട്ടുകളി നടത്തിയിരുന്ന അഞ്ചംഗ സംഘത്തെ അഡീഷണല്‍ എസ്‌ഐ റോയിമോന്‍, സുനില്‍ മാത്യു, രാഹുല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. 6750 രൂപ ഇവരില്‍നിന്ന് പിടിച്ചെടുത്തു. പ്രതികളെയും ഇവരുടെ മൂന്ന് വാഹനങ്ങളും പൊലീസ് സ്റ്റേഷനിലെത്തിച്ച് കേസെടുത്തു. പ്രതികളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
Keywords: News, Kerala, Idukki, Police, Road, Mobile, Accused, Card game with covid precautions in Nedumkandam

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.