SWISS-TOWER 24/07/2023

Accident | നിയന്ത്രണം വിട്ട കാര്‍ വയലിലേക്ക് തലകീഴായി മറിഞ്ഞു

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) പഴയങ്ങാടി നെരുവമ്പ്രം അതിയടം പാലോട്ട് കാവിന് സമീപം വെച്ച് നിയന്ത്രണം വിട്ട കാര്‍ വയലിലെക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ നിന്നും യുവാവ് അത്ഭുതകരമായി രക്ഷപെട്ടു. വ്യാഴാഴ്ച ഉച്ചയോടെയാണ് അപകടം. 
            
Accident | നിയന്ത്രണം വിട്ട കാര്‍ വയലിലേക്ക് തലകീഴായി മറിഞ്ഞു

അതിയടം പാലോട്ട് കാവിന് സമീപത്ത് നിന്നും മെഡികല്‍ കോളജ് റോഡിലേക്ക് കയറുന്ന ഭാഗത്താണ് വളവില്‍ വെച്ച് അപകടമുണ്ടായത്. അതിയിടത്തെ മെകാനികല്‍ എന്‍ജിനീയറായ ആദിത്യന്‍ (25) അത്ഭുതകരമായി രക്ഷപ്പെട്ടു. കാറിന്റെ ഗ്ലാസ് പൊളിച്ചാണ് പുറത്തു കടക്കാനായത്. 

പാലോട്ടുകാവ് റോഡ് റോഡ് ഇടുങ്ങിയതും, വീതി കുറവായതുമാണ് അപകടത്തിന് കാരണമായത്. റോഡിന് പാര്‍ശ്വഭിത്തിയും സംരക്ഷണ വേലി നിര്‍മിക്കണമെന്ന ആവശ്യത്തിന് നിര്‍മാണ സമയത്ത് തന്നെ ആവശ്യമുയര്‍ന്നെങ്കിലും അശാസത്രിയമായ റോഡ് നിര്‍മാണത്തില്‍ നിരവധി അപകടങ്ങളാണ് ഈ മേഖലയില്‍ നടന്നുവരുന്നതെന്നും പ്രദേശവാസികള്‍ ആരോപിച്ചു.
Aster mims 04/11/2022

Keywords:  Latest-News, Kerala, Kannur, Top-Headlines, Accident, Injured, Car went out of control and flipped upside down in field.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia