Car, Washed Away | മീന്‍മുട്ടി വെള്ളച്ചാട്ടം കാണാനെത്തിയവരുടെ കാര്‍ മലവെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോയി

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) മീന്‍മുട്ടി വെള്ളച്ചാട്ടം കാണാനെത്തിയവരുടെ കാര്‍ മലവെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോയി. വിതുര കല്ലാറില്‍ നിന്നും മീന്‍മുട്ടിയില്‍ ചേരുന്ന ചെറുതോട്ടിലാണ് കാര്‍ ഒഴുകിപ്പോയതെന്നാണ് വിവരം.

Car, Washed Away | മീന്‍മുട്ടി വെള്ളച്ചാട്ടം കാണാനെത്തിയവരുടെ കാര്‍ മലവെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോയി

തിരുനെല്‍വേലിയില്‍നിന്ന് വെള്ളച്ചാട്ടം കാണാനെത്തിയവരുടെ കാറാണ് മലവെള്ളപ്പാച്ചിലില്‍ പെട്ടത്. മൂന്ന് പുരുഷന്‍മാരടങ്ങുന്ന സംഘമാണ് വെള്ളച്ചാട്ടം സന്ദര്‍ശിക്കാനെത്തിയത്.

ഇതിനിടെയുണ്ടായ മലവെള്ളപ്പാച്ചിലില്‍ വാഹനം കുടുങ്ങുകയായിരുന്നു. തുടര്‍ന്ന് പ്രദേശവാസികളുടെ സഹായത്തോടെ കാറിലുണ്ടായിരുന്നവര്‍ പുറത്തിറങ്ങിയതിന് പിന്നാലെയാണ് കാര്‍ ഒലിച്ചുപോയത്. പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്.

Keywords: Car, Washed Away, Meenmutti Water Falls, Thiruvananthapuram, News, Car, Visitors, Natives, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia