ബിന്‍ലാദന്റെ ചിത്രം പതിച്ച മലയാളിയുടെ കാര്‍ കണ്ടെത്തി, കാര്‍ കസ്റ്റഡിയിലെടുത്തു, കേരള പോലീസും രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചു

 


ADVERTISEMENT

കൊല്ലം: (www.kvartha.com 02.04.2019) ഭീകര സംഘടനയായ അല്‍ഖ്വയ്ദയുടെ തലവനായിരുന്ന ഉസാമ ബിന്‍ ലാദന്റെ ചിത്രം പതിച്ച കാര്‍ കണ്ടെത്തി. മലയാളിയുടെ ഉടമസ്ഥതയിലുള്ള ബംഗാള്‍ രജിസ്‌ട്രേഷന്‍ കാറാണ് കണ്ടെത്തിയത്. കൊല്ലത്ത് വെച്ച് കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ഹോണ്ട കാറിന്റെ പിന്‍ഭാഗത്താണ് ബിന്‍ലാദന്റെ സ്റ്റിക്കര്‍ പതിച്ചിരിക്കുന്നത്.

പശ്ചിമ ബംഗാള്‍ രജിസ്‌ട്രേഷനിലുള്ള കാറിന്റെ ഉടമ കൊല്ലം സ്വദേശിയാണെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. കാറിനെക്കുറിച്ച് പോലീസും രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ശ്രീലങ്കന്‍ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലടക്കം കര്‍ശനമായ സുരക്ഷാപരിശോധനകളാണ് നടന്നുവരുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തിലും തമിഴ്‌നാട്ടിലും ഉള്‍പ്പെടെ എന്‍ഐഎ റെയ്ഡ് നടത്തിയിരുന്നു. ഇതിനിടയിലാണ് ബിന്‍ ലാദന്റെ ചിത്രം പതിച്ച കാര്‍ കണ്ടെത്തിയത്. ഇതോടെ ജാഗരൂകരായിരിക്കുകയാണ് പോലീസ്.

ബിന്‍ലാദന്റെ ചിത്രം പതിച്ച മലയാളിയുടെ കാര്‍ കണ്ടെത്തി, കാര്‍ കസ്റ്റഡിയിലെടുത്തു, കേരള പോലീസും രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചു


Keywords: Kerala, Kollam, News, Police, Terror Relation, Usama Bin Laden, West Bengal, Car, Custody, Car taken in custody for found bin laden's sticker
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk SU
Web Desk SU

154168 Articles

Tags

Share this story

wellfitindia