Driving License | 'കോളജ് മൈതാനത്ത് വിദ്യാര്‍ഥികള്‍ക്കിടയിലൂടെ അപകടകരമായരീതിയില്‍ ആഡംബര കാറില്‍ അഭ്യാസ പ്രകടനം; ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് ആര്‍ടിഒ'
Aug 18, 2023, 17:01 IST
തൊടുപുഴ: (www.kvartha.com) കോളജ് മൈതാനത്ത് വിദ്യാര്‍ഥികള്‍ക്കിടയിലൂടെ അപകടകരമായരീതിയില്‍ ആഡംബര കാറില്‍ അഭ്യാസ പ്രകടനം നടത്തിയെന്ന പരാതിയില്‍ വിദ്യാര്‍ഥിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് എന്‍ഫോഴ്‌സ് മെന്റ് ആര്‍ടിഒ പി എ നസീര്‍. കോളജ് അധികൃതരുടെ പരാതിയിലാണ് നടപടിയെന്ന് ആര്‍ ടി ഒ വ്യക്തമാക്കി. ഓണക്കാലങ്ങളില്‍ മുന്‍കാലങ്ങളില്‍ ഉണ്ടായിട്ടുള്ളതുപോലെയുള്ള അപകടങ്ങള്‍ ഒഴിവാക്കാന്‍ കര്‍ശനമായ പരിശോധന നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഓണക്കാലങ്ങളില്‍ ആഘോഷങ്ങളും മറ്റും ഉള്ളതിനാല്‍ രക്ഷകര്‍ത്താക്കളും കോളജ് അധികൃതരും വിദ്യാര്‍ഥികള്‍ വാഹനം ഉപയോഗിച്ചുകൊണ്ടുള്ള അഭ്യാസ പ്രകടനങ്ങള്‍ നടത്തുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും സമാനരീതിയിലുള്ള അഭ്യാസ പ്രകടനങ്ങള്‍, നിയമലംഘനങ്ങള്‍, അനധികൃത രൂപമാറ്റങ്ങള്‍, നമ്പര്‍ പ്ലേറ്റില്‍ കൃത്രിമം കാണിക്കല്‍, നമ്പര്‍ പ്ലേറ്റ് വ്യക്തമായരീതിയില്‍ പ്രദര്‍ശിപ്പിക്കാതിരിക്കുക, തുടങ്ങിയ നിയമലംഘനങ്ങള്‍ മോടോര്‍ വാഹന എന്‍ഫോഴ്‌സ് മെന്റ് വിഭാഗം നിരീക്ഷിച്ചുവരികയാണെന്നും കുറ്റകൃത്യങ്ങളില്‍ ഉള്‍പെട്ടിട്ടുള്ളവരെ കര്‍ശനമായ നിയമ നടപടികള്‍ക്ക് വിധേയമാക്കുമെന്നും ആര്‍ടിഒ വ്യക്തമാക്കി.
Keywords: Car stunt in college ground, MVD officials suspended student driving license, Thodupuzha, News, RTO, Suspended, Driving License, Car Stunt, College Ground, Complaint, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.