കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് പരിക്കേറ്റയാള്‍ മരിച്ചു

 


ADVERTISEMENT


കോഴിക്കോട്: (www.kvartha.com 17.06.2020) കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് പരിക്കേറ്റിരുന്ന 55കാരന്‍ മരിച്ചു. പതിമംഗലം ആമ്പ്രമ്മല്‍ ചുടലക്കണ്ടിയില്‍ സികെ അസീസ് ആണ് മരിച്ചത്. ദേശീയപാതയില്‍ കൊടുവള്ളി മദ്റസ ബസാറില്‍ ചൊവ്വാഴ്ച രാത്രി വൈകിയായിരുന്നു അപകടം സംഭവിച്ചത്.

കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് പരിക്കേറ്റയാള്‍ മരിച്ചു

വയനാട് കമ്പളക്കാടുള്ള ഇദ്ദേഹത്തിന്റെ സ്ഥാപനത്തില്‍ നിന്നും തിരിച്ചു വീട്ടിലേക്ക് വരുന്ന വഴിയാണ് അപകടമുണ്ടായത്. നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ മരത്തില്‍ ഇടിക്കുകയായിരുന്നു. സമീപവാസികള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പിതാവ്: എപി മൊയ്തീന്‍ ഭാര്യ: റസിയ, മക്കള്‍: റിസ്വാന, റിന്‍ഷാദ്.

Keywords:  News, Kerala, Kozhikode, Accident, Car, Death, Hospital, Car rams in to tree 55 year old dies
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia