SWISS-TOWER 24/07/2023

വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; നിയന്ത്രണം വിട്ട കാര്‍ തലകീഴായി ആഴമുള്ള കുളത്തില്‍ വീണു; അകത്ത് കുടുങ്ങിയ അമ്മയ്ക്കും മകനും രക്ഷകരായി അഗ്നിശമന സേനാ ഉദ്യോഗസ്ഥര്‍

 


ADVERTISEMENT


ചവറ: (www.kvartha.com 13.12.2021) ആഴമുള്ള കുളത്തിലേക്ക് തലകീഴായി മറിഞ്ഞ കാറിനുള്ളില്‍ കുടുങ്ങിയ അമ്മയ്ക്കും മകനും രക്ഷകരായി അഗ്നിശമന സേനാ. തേവലക്കര പാലയ്ക്കല്‍ ബീനാ ഭവനത്തില്‍ അനു എസ് നായര്‍ (40), മകന്‍ സനല്‍കുമാര്‍ എന്നിവരെയാണ് ആകസ്മികമായി അതുവഴിയെത്തിയ, ഡ്യൂടിയില്‍ അല്ലാത്ത രണ്ട് അഗ്നിശമന സേനാ ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തിയത്.
Aster mims 04/11/2022

സംസ്ഥാന പാതയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് കാര്‍ നിയന്ത്രണം വിട്ട് കുളത്തില്‍ വീഴുകയായിരുന്നു. കൂട്ടിയിടിയില്‍പെട്ട മറ്റ് വാഹനങ്ങളിലുണ്ടായിരുന്ന അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച രാവിലെ 9.15 ന് തേവലക്കര കൂഴംകുളം ജങ്ഷനുസമീപത്തായിരുന്നു അപകടം.

വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; നിയന്ത്രണം വിട്ട കാര്‍ തലകീഴായി ആഴമുള്ള കുളത്തില്‍ വീണു; അകത്ത് കുടുങ്ങിയ അമ്മയ്ക്കും മകനും രക്ഷകരായി അഗ്നിശമന സേനാ ഉദ്യോഗസ്ഥര്‍


അപകടസമയത്ത് അതുവഴി കടന്നുപോകുകയായിരുന്ന അഗ്നിശമന സേനാ ഉദ്യാഗസ്ഥരായ നൗഫര്‍, മിഥുന്‍ എന്നിവരാണ് കുളത്തിലേക്ക് ചാടി കാര്‍ ഉയര്‍ത്തിയത്. തുടര്‍ന്ന് അപകടത്തില്‍പെട്ടവരെ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ചവറ അഗ്നിശമന സേനയുടെ ആംബുലന്‍സിലും മറ്റൊരു കാറിലും ആശുപത്രിയിലെത്തിച്ചു.

ഓടോ റിക്ഷാ ഡ്രൈവര്‍ ചവറ താന്നിമൂട് നാഗരുനട പടീറ്റതില്‍ വിനോദ് (38), യാത്രക്കാരായ പത്തനംതിട്ട ശ്രീപദം വീട്ടില്‍ ശ്രീജ (47), മകന്‍ ശ്രാവണ്‍ (10), ബന്ധു ചവറ പുതുക്കാട് ആദര്‍ശില്‍ സുശീലാദേവി (73), എയ്‌സ് ഓടോ റിക്ഷാ ഡ്രൈവര്‍ തേവലക്കര പടപ്പനാല്‍ ജയിഷാ കോടജില്‍ നൗഫല്‍ (33) എന്നിവര്‍ക്കാണ് പരിക്കേറ്റത്.   

യാത്രക്കാരുമായി പോകുകയായിരുന്ന ഓടോ റിക്ഷയും എതിര്‍ദിശയില്‍ വന്ന എയ്സ് ഓടോ റിക്ഷയുമാണ് ആദ്യം കൂട്ടിയിടിച്ചത്. തുടര്‍ന്ന്, നിയന്ത്രണം വിട്ട ഓടോറിക്ഷ കാറില്‍ ഇടിക്കുകയായിരുന്നു. ഈ ഇടിയുടെ ആഘാതത്തിലാണ് കാര്‍ കുളത്തിലേക്ക് മറിഞ്ഞതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

Keywords:  News, Kerala, State, Chavara, Accident, Injured, Car hits Auto Rickshaw and fell into pool
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia