മണ്ടൂരില്‍ നിയന്ത്രണം വിട്ട കാര്‍ പാഞ്ഞുകയറി കടയുടമ മരിച്ചു

 


ADVERTISEMENT

തളിപ്പറമ്പ്: (www.kvartha.com 06.07.2020) പിലാത്തറ ടൗണിനടുത്തെ മണ്ടൂര്‍ കെ എസ് ടി പി റോഡില്‍ നിന്നും അമിത വേഗതയിലെത്തിയ കാര്‍ സമീപത്തെ കടയിലേക്ക് പാഞ്ഞുകയറി കടയുടമ മരിച്ചു. മാതമംഗലം പാണപ്പുഴയിലെ ചോമ്പാടന്‍ ഷരിഫാണ് (53) മരണപ്പെട്ടത്. അപകടത്തിന് ദൃക്‌സാക്ഷികളായ നാട്ടുകാര്‍ ഉടന്‍ കണ്ണൂര്‍ മെഡിക്കല്‍ കോളേജിലും നില ഗുരതരമായതിനെ തുടര്‍ന്ന് ചാല മിംസിലേക്കും കൊണ്ടുപോയങ്കിലും രക്ഷപ്പെടുത്താനായില്ല. 

മണ്ടൂരില്‍ നിയന്ത്രണം വിട്ട കാര്‍ പാഞ്ഞുകയറി കടയുടമ മരിച്ചു

മറ്റു കടയിലുണ്ടായിരുന്ന ആളുകള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കാര്‍ ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. തിങ്കളാഴ്ച്ച വൈകുന്നേരമാണ് അപകടം നടന്നത്. പരിയാരം പൊലിസ് കാര്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്തു.


Keywords:  Kerala, News, Car, Accident, Shop, Shop Owner, Dies, Police, Case, Hospital, Kannur, Car crashed out of control and shop owner died.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia