Accident | കുഞ്ഞി പള്ളിയില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
● കണ്ണൂരില്‍ നിന്നും മലപ്പുറത്തേക്ക് പോകുകയായിരുന്ന എത്തിയോസ് ലിവ കാറാണ് കത്തി നശിച്ചത്
● ചോമ്പാല പൊലീസും തലശേരി അഗ്‌നിരക്ഷാ സേനയും സ്ഥലത്തെത്തി തീ കെടുത്തി
● അപകടം ലൈറ്റില്ലാതെ പോകുന്നത് കണ്ട് പൊലീസ് വാഹനം നിര്‍ത്തിയിട്ടതിന് പിന്നാലെ
തലശേരി: (KVARTHA) ന്യുമാഹിക്ക് സമീപം കുഞ്ഞിപ്പള്ളിയില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു. തിങ്കളാഴ്ച രാത്രി ഏഴു മണിയോടെയാണ് സംഭവം. കാറിലുണ്ടായിരുന്ന യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപെട്ടു. കണ്ണൂരില്‍ നിന്നും മലപ്പുറത്തേക്ക് പോകുകയായിരുന്ന എത്തിയോസ് ലിവ കാറാണ് കത്തി നശിച്ചത്. മലപ്പുറം സ്വദേശി ഹാരിസും നാലംഗ കുടുംബവുമാണ് കാറിലുണ്ടായിരുന്നത്.
മാഹി ബൈപ്പാസില്‍ നിന്നും കുഞ്ഞിപ്പള്ളി ദേശീയ പാതയിലേക്ക് ലൈറ്റില്ലാതെ ഓടിച്ച് വന്ന കാര്‍ ദേശീയപാതയില്‍ എസ് കോര്‍ട്ടിനായി നിര്‍ത്തിയിട്ട വടകര പൊലീസിന്റ ശ്രദ്ധയില്‍ പെടുകയും തുടര്‍ന്ന് കൈകാട്ടി കാര്‍ നിര്‍ത്തിക്കുകയുമായിരുന്നു. ഇതിനിടെയാണ് കാറിന് ചുവടെ തീ ശ്രദ്ധയില്‍പെടുന്നത്. ഇതോടെ കുടുംബം പുറത്ത് ഇറങ്ങുകയും ചെയ്തു. ഉടന്‍ തന്നെ കാര്‍ കത്തി നശിച്ചു. വിവരം അറിയിച്ചതിനെ തുടര്‍ന്ന് ചോമ്പാല പൊലീസും തലശേരി അഗ്‌നിരക്ഷാ സേനയും സ്ഥലത്തെത്തി തീ കെടുത്തി. അപ്പോഴേക്കും കാര്‍ പൂര്‍ണമായും കത്തി നശിച്ചിരുന്നു.
#CarFire, #RoadSafety, #Kunjippalli, #Talassery, #KeralaNews, #MiraculousEscape