SWISS-TOWER 24/07/2023

Fire | തലപ്പുഴയില്‍ ഓടുന്നതിനിടെ കണ്ണൂര്‍ സ്വദേശിയുടെ കാറിന് തീപ്പിടിച്ചു, യാത്രക്കാര്‍ രക്ഷപ്പെട്ടു, വാഹനം പൂര്‍ണമായും കത്തിനശിച്ചു

 


കല്‍പറ്റ: (www.kvartha.com) വയനാട് മാനന്തവാടി തലപ്പുഴയില്‍ ഓടുന്ന കാറിന് തീപ്പിടിച്ചു. കണ്ണൂര്‍ സ്വദേശിയുടെ കാറിനാണ് തീപ്പിടിച്ചത്. അപകടം കണ്ടപ്പോള്‍ തന്നെ യാത്രക്കാര്‍ വാഹനത്തില്‍ നിന്നും ഇറങ്ങിയതിനാല്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കാര്‍ പൂര്‍ണമായും കത്തിനശിച്ചു.
Aster mims 04/11/2022

Fire | തലപ്പുഴയില്‍ ഓടുന്നതിനിടെ കണ്ണൂര്‍ സ്വദേശിയുടെ കാറിന് തീപ്പിടിച്ചു, യാത്രക്കാര്‍ രക്ഷപ്പെട്ടു, വാഹനം പൂര്‍ണമായും കത്തിനശിച്ചു

തലപ്പുഴ 44ല്‍ ശനിയാഴ്ച ഉച്ചക്ക് ഒരുമണിയോടെയാണ് സംഭവം. കഴിഞ്ഞ ചൊവ്വാഴ്ചയും ഇവിടെ കാറിന് തീപ്പിടിച്ചിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. അന്ന്, കൊട്ടിയൂര്‍ സ്വദേശികള്‍ സഞ്ചരിച്ച കാറിന്റെ മുന്‍ഭാഗത്തു നിന്നും പുക ഉയരുന്നത് കണ്ട് സമീപത്തെ കടയോടു ചേര്‍ന്ന് കാര്‍ ഒതുക്കി നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് സമീപത്തെ കടക്കാരും പ്രദേശവാസികളും ചേര്‍ന്നാണു തീ കെടുത്തിയത്.

Keywords: Car catches fire in Thalappuzha, Wayanadu, News, Fire, Car, Passengers, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia