Fire | കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഉടമയ്ക്ക് ഗുരുതരം; വാഹനം പൂര്‍ണമായും കത്തിനശിച്ചു
Aug 8, 2023, 12:29 IST
കോട്ടയം: (www.kvartha.com) ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഉടമയ്ക്ക് ഗുരുതരം. വാകത്താനം പാണ്ടഞ്ചിറയില്‍ ഓട്ടുകാട്ടു സാബു (57)വിനാണ് ഗുരുതരമായി പരുക്കേറ്റത്. കാര്‍ പൂര്‍ണമായും കത്തിനശിച്ചു. ഓട്ടം കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെയാണ് അപകടം. വീടിന് 20 മീറ്റര്‍ അകലെ വച്ചാണ് അപകടം നടന്നത്.
വിവരമറിഞ്ഞതിനെ തുടര്‍ന്ന് ചങ്ങനാശേരിയില്‍ നിന്ന് അഗ്‌നിരക്ഷാ സേന എത്തി തീയണച്ചാണ് ഉടമയെ കാറില്‍ നിന്നും പുറത്തെടുത്തത്. സാബു കാറില്‍ തനിച്ചായിരുന്നു. അതീവ ഗുരുതരാവസ്ഥയിലായ സാബുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞദിവസം ആലപ്പുഴ മാവേലിക്കര കണ്ടിയൂരില്‍ കാറിനു തീപിടിച്ച് യുവാവ് മരിച്ചിരുന്നു. കാരാഴ്മ കിണറ്റും കാട്ടില്‍ കൃഷ്ണ പ്രകാശ് (കണ്ണന്‍ -35) ആണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ചെ 12.45ന് ആയിരുന്നു സംഭവം. കാര്‍ വീട്ടിലേക്ക് കയറ്റുന്നതിനിടെ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.
വിവരമറിഞ്ഞതിനെ തുടര്‍ന്ന് ചങ്ങനാശേരിയില്‍ നിന്ന് അഗ്‌നിരക്ഷാ സേന എത്തി തീയണച്ചാണ് ഉടമയെ കാറില്‍ നിന്നും പുറത്തെടുത്തത്. സാബു കാറില്‍ തനിച്ചായിരുന്നു. അതീവ ഗുരുതരാവസ്ഥയിലായ സാബുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: Car catches fire in Kottayam Vakathanam, Kottayam, News, Accident, Injury, Car Catches Fire, Owner Critical Condition, Hospitalized, Fire Force, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.