Representational image generated by Meta AI
* ചൊവ്വാഴ്ച രാത്രി 8 മണിയോടെയാണ് സംഭവം.
* ഫയർഫോഴ്സ് എത്തി തീയണച്ചു.
* ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു.
കണ്ണൂർ: (KVARTHA) നഗരത്തിലെ താണയിൽ നിർത്തിയിട്ട കാർ കത്തിനശിച്ചു. ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെ താണ മൈജിക്കടുത്ത് റോഡരികിൽ നിർത്തിയിട്ട കാറാണ് കത്തിനശിച്ചത്.
കാറിൽ നിന്നും പുക ഉയരുന്നതു കണ്ട നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്നാണ് കണ്ണൂരിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘം തീയണച്ചത്.
തീപ്പിടുത്തത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം മുടങ്ങി. കാർ നിർത്തി യാത്രക്കാരൻ പുറത്തിറങ്ങിയതിനാൽ സംഭവത്തിൽ ആളപായമില്ല.
#carfire #accident #Kannur #Kerala #India #news
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.