നാലംഗ കുടുംബം സഞ്ചരിച്ച കാര്‍ ദുരൂഹ സാഹചര്യത്തില്‍ പാറമടയിലേക്ക് വീണ് ഒരാള്‍ മരിച്ചു; മറ്റുള്ളവരെ കാണാതായി
Aug 3, 2015, 12:16 IST
കൊച്ചി: (www.kvartha.com 03.08.2015) തിരുവാങ്കുളത്ത് നാലംഗ കുടുംബം സഞ്ചരിച്ച കാര്‍ ദുരൂഹ സാഹചര്യത്തില്‍ പാറമടയിലേക്ക് വീണ് വീട്ടമ്മ മരിച്ചു. കാറിലുണ്ടായിരുന്ന മറ്റു മറ്റു മൂന്നുപേരെ കാണാനില്ല. കൊച്ചി മധുര ദേശീയ പാതയോടു ചേര്‍ന്നു കിടക്കുന്ന പാറമടയിലാണ് അപകടം. തൊടുപുഴ സ്വദേശികളായ കുടംബമാണ് അപകടത്തില്‍പെട്ടത്.
തൊടുപുഴ ആദിത്യ വട്ടവളയില്‍ വാട്ടര്‍ അധോറിറ്റി ചീഫ് എഞ്ചിനീയറും തൊടുപുഴ സ്വദേശിയുമായ ബിജുവിന്റെ ഭാര്യ ഷീബയാണു മരിച്ചത്. തൊടുപുഴയില്‍നിന്നു കൊച്ചിയിലേക്കു വരികയായിരുന്നു കുടുംബം. ഷീബയെ കൂടാതെ ബിജു.വി.വി (41), ഭാര്യ ഷീബ (36), മക്കളായ മീനാക്ഷി (7), കിച്ചു (4) എന്നിവരാണ് കാറിലുണ്ടായിരുന്നത്. ഇവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.
ഞായറാഴ്ച രാത്രി 11 മണിയോടെയാണു അപകടം. നിയന്ത്രണംവിട്ട കാര്‍ പാറമടയിലേക്കു വീഴുകയായിരുന്നെന്നാണു കരുതുന്നത്. ഷീബയുടെ മൃതദേഹം വെള്ളത്തില്‍ പൊങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. കൊച്ചി ധനുഷ്‌കോടി ദേശീയപാത മാമലക്കടുത്ത് ശാസ്താംമുഗളിലെ പാറമടയിലാണ് വാഹനം വീണത്.
തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെ അതുവഴി വന്ന പരിസരവാസികളാണ് സ്ത്രീയുടെ മൃതദേഹവും കാറിന്റേതെന്നു തോന്നിക്കുന്ന ടയറും വെളളത്തിനു മുകളില്‍ പൊങ്ങി കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ദേശീയപാതയില്‍ നിന്നും തുടങ്ങുന്ന പാലച്ചുവട് എന്‍.എസ്. എസ് കരയോഗം റോഡില്‍ മടയുടെ മധ്യ ഭാഗത്തായി സ്വകാര്യ വ്യക്തി സ്ഥാപിച്ചിരുന്ന സുരക്ഷ വേലി പൊളിഞ്ഞ നിലയില്‍ കണ്ടു. ഇതാണ് വാഹനം മടക്കുളളിലുണ്ടെന്ന കണ്ടെത്തലില്‍ എത്തിയത്.
എറണാകുളത്തേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് ടാറ്റാ സഫാരി കാറില്‍ നാലംഗ കുടുംബം വിട്ടില്‍ നിന്നിറങ്ങിയതെന്നാണ് വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ബന്ധുക്കള്‍ പറയുന്നത്. രാത്രി പത്തര വരെ ഇവരെ ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ഏകദേശം 50 മീറ്ററിലധികം താഴ്ചയില്‍ പാറമടയില്‍ വെളളം നിറഞ്ഞിട്ടുണ്ട്. ദേശീയ പാത വഴി പോയ വാഹനം അബദ്ധത്തിലോ മറ്റപകടത്തിലോ പെട്ട് മടയില്‍ പോയതാകാനുളള സാധ്യതയില്ലെന്നാണ് പ്രഥമിക നിഗമനം.
വാഹനം സുരക്ഷാ വേലി പൊളിഞ്ഞ ഭാഗത്ത് എത്താനുളള സാധ്യതയില്ലെന്നുമാണ് വിലയിരുത്തല്‍. മടയുടെ താഴെയുള്ള ഭാഗത്തുകൂടി ഞായറാഴ്ച രാത്രി 10 മണിക്ക് പോകുമ്പോള്‍ സുരക്ഷാവേലി പൊളിഞ്ഞിരുന്നില്ലെന്ന് അയല്‍വാസി പോലീസിന് മൊഴി നല്കിയിട്ടുണ്ട്. രാത്രി വൈകിയാണ് അപകടം നടന്നതെന്നാണ് കരുതുന്നത്. ചോറ്റാനിക്കര പോലീസും തൃപ്പൂണിത്തുറയില്‍ നിന്നുളള ഫയര്‍ ഫോഴ്‌സ് യൂണിറ്റും സ്ഥലത്തെത്തിയിട്ടുണ്ട്.
Keywords: Car accident in a query at Thiruvankulam, Missing, Woman, Husband, Children, Phone call, Vehicles, Kerala.

Also Read:
നിയന്ത്രണംവിട്ട ലോറിയില്‍നിന്നും രക്ഷപ്പെടാന്‍ വെട്ടിച്ച ബസ് കാറിലിടിച്ചു; ഗതാഗതം സ്തംഭിച്ചു
Keywords: Car accident in a query at Thiruvankulam, Missing, Woman, Husband, Children, Phone call, Vehicles, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.