Accident | ഇരിട്ടിയിൽ കാറുകൾ കൂട്ടിയിടിച്ച് മാപ്പിളപ്പാട്ട് ഗായകൻ ഫൈജാസ് ഉളിയിൽ മരിച്ചു

 
Profile picture of Mappilappattu singer Faijas Uliyil, Who died in accident in Iritty
Watermark

Photo: Arranged

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● അപകടം നടന്നത് ഇരിട്ടി - മട്ടന്നൂർ റോഡിൽ പുന്നാട് ടൗണിന് സമീപം
● സംസ്ഥാന പാതയിൽ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.
● ഇരു കാറുകളുടെയും മുൻഭാഗം പൂർണമായും തകർന്നു.

കണ്ണൂർ: (KVARTHA) ഇരിട്ടി - മട്ടന്നൂർ റോഡിൽ കാറുകൾ കൂട്ടിയിടിച്ച് പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരൻ മരിച്ചു. ഉളിയിൽ സ്വദേശിയായ ഫൈജാസ് ആണ് ദാരുണമായി മരണപ്പെട്ടത്. അപകടത്തിൽ ഇരു കാറുകളിലെയും യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്.

ഞായറാഴ്ച പുലർച്ചെ 12 മണിയോടെ പുന്നാട് ടൗണിന് സമീപമായിരുന്നു അപകടം സംഭവിച്ചത്. അപകടത്തിൽ ഒരു കാറിനുള്ളിൽ കുടുങ്ങിപ്പോയ ഫൈജാസിനെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

Aster mims 04/11/2022

അപകടത്തെ തുടർന്ന് സംസ്ഥാന പാതയിൽ ഏകദേശം ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. കൂട്ടിയിടിയുടെ ആഘാതത്തിൽ ഇരു കാറുകളുടെയും മുൻഭാഗം പൂർണമായും തകർന്നിട്ടുണ്ട്. ഫൈജാസ് സഞ്ചരിച്ചിരുന്ന ആൾട്ടോ കാറും എതിരെ വന്ന ഹോണ്ട കാറുമാണ് കൂട്ടിയിടിച്ചത്.

Famous Mappilappattu singer Faijas Uliyil died in a car accident in Iritty, Kannur. The accident occurred on the Iritty-Mattannur road early Sunday morning. Two cars collided, resulting in the singer's death and injuries to other passengers.

#IrittyAccident, #FaijasUliyil, #MappilappattuSinger, #CarAccident, #KeralaNews, #Tragedy

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script