Shashi Tharoor | ഒരു നായര്‍ക്ക് മറ്റൊരു നായരെ കണ്ടുകൂടെന്ന് എന്‍എസ്എസ് വേദിയില്‍ പറഞ്ഞത് തമാശയായി; വാര്‍ത്തയായത് ജെനറല്‍ സെക്രടറിയോട് ചിരിച്ചുകൊണ്ട് പറഞ്ഞതു മാത്രം; കേരള മുഖ്യമന്ത്രിയാകാന്‍ തയാറെന്നും തീരുമാനം ജനങ്ങളുടേതെന്നും വ്യക്തമാക്കി ശശി തരൂര്‍
Jan 8, 2023, 10:51 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com) കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയിലേക്ക് മത്സരിക്കാനുള്ള സാധ്യത തളളാതെ തിരുവനന്തപുരം എം പി ശശി തരൂര്‍. അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കാന്‍ പരസ്യമായും രഹസ്യമായും പിന്തുണ നല്‍കിയവരുണ്ടെന്നും അവരുമായി ചര്‍ച ചെയ്ത ശേഷം രണ്ടാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കുമെന്നും ശശി തരൂര്‍ വ്യക്തമാക്കി.
ഒരു നായര്‍ക്ക് മറ്റൊരു നായരെ കണ്ടുകൂടെന്ന് എന്‍എസ്എസ് വേദിയില്‍ പറഞ്ഞത് തമാശയായി ആണെന്നും, എന്നാല്‍ വാര്‍ത്തയായത് ജെനറല്‍ സെക്രടറിയോട് ചിരിച്ചുകൊണ്ട് പറഞ്ഞതു മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. കേരള രാഷ്ട്രീയത്തില്‍ തമാശയ്ക്ക് സ്ഥാനമില്ലെന്ന് ഇതോടെ പഠിച്ചു. തന്റെ വിശ്വാസവും കാഴ്ചപ്പാടും സംബന്ധിച്ച് ആര്‍ക്കും സംശയമുണ്ടാകാന്‍ സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരള മുഖ്യമന്ത്രിയാകാന്‍ ആഗ്രഹമുണ്ടോ എന്ന ചോദ്യത്തിന് കേരള മുഖ്യമന്ത്രിയാകാന്‍ തയാറാണെന്നും ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് ജനങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ പല പ്രശ്‌നങ്ങള്‍ക്കും കാരണം കണ്ടെത്തി പരിഹരിക്കേണ്ട വലിയ ഉത്തരവാദിത്തമുണ്ടെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

Keywords: Capable of becoming Chief Minister; Decision belongs to the people; Says Shashi Tharoor, Kochi, News, Politics, Shashi Taroor, Chief Minister, Congress, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.