Canoe Accident | തലശേരിയില്‍ കടല്‍ ക്ഷോഭത്തില്‍ തോണി തകര്‍ന്നു; 10 മീന്‍പിടുത്ത തൊഴിലാളികളെ രക്ഷിച്ചു
Aug 7, 2023, 22:49 IST
തലശേരി: (www.kvartha.com) മുഴപ്പിലങ്ങാട് ബീചില്‍ നിന്ന് അഞ്ച് നോടികല്‍ മൈല്‍ അകലെ കടല്‍ ക്ഷോഭത്തില്‍പ്പെട്ടു രണ്ടു തോണികള്‍ മറിഞ്ഞു. തിങ്കളാഴ്ച പുലര്‍ചെ അഞ്ചു മണിക്ക് ചോമ്പാല്‍ തുറമുഖത്തു നിന്നും മീന്‍പിടുത്തത്തിന് പോയ ആയിത്താന്‍ മകന്‍, പറശിനി മുത്തപ്പന്‍ എന്നീ ഫൈബര്‍ വള്ളങ്ങളാണ് മറിഞ്ഞത്. മീന്‍പിടുത്ത തൊഴിലാളികള്‍ വിവരമറിയിച്ചിട്ട് അഴീക്കല്‍ ഫിഷറീസില്‍ നിന്നും മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഫിഷറി സ് ബോടുകളെത്തിയില്ല.
ഇതേ തുടര്‍ന്ന് കടലില്‍ അകപ്പെട്ട പത്തു തൊഴിലാളികളെ അടിയന്തിര രക്ഷാ പ്രവര്‍ത്തനം നടത്തിയ മീന്‍പിടുത്ത തൊഴിലാളികള്‍ രക്ഷിച്ചു. മെഹറാജ്, കടല്‍ പറവകള്‍, കാര്‍വര്‍ണന്‍ എന്നീ തോണികളിലെ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടവരെ രക്ഷിച്ച് തിങ്കളാഴ്ച വൈകുന്നേരം തലായി കടപ്പുറത്ത് എത്തിച്ചത് .
അപകടത്തില്‍പ്പെട്ട തോണികളിലെ മീന്‍ പൂര്‍ണമായും നശിച്ചു. ജിപിഎസ് ബീഞ്ച്, വലകള്‍ എന്നിവ ഭാഗികമായി നശിച്ചു. വടകര കൂരിയാട്ടെ പ്രേമന്റെയും സുരേഷിന്റെയും ഉടമസ്ഥതയിലുള്ള വള്ളങ്ങളാണ് ശക്തമായ തിരമാലയില്‍പ്പെട്ട് അപകടത്തില്‍പ്പെട്ടത്.
ഇതേ തുടര്‍ന്ന് കടലില്‍ അകപ്പെട്ട പത്തു തൊഴിലാളികളെ അടിയന്തിര രക്ഷാ പ്രവര്‍ത്തനം നടത്തിയ മീന്‍പിടുത്ത തൊഴിലാളികള്‍ രക്ഷിച്ചു. മെഹറാജ്, കടല്‍ പറവകള്‍, കാര്‍വര്‍ണന്‍ എന്നീ തോണികളിലെ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടവരെ രക്ഷിച്ച് തിങ്കളാഴ്ച വൈകുന്നേരം തലായി കടപ്പുറത്ത് എത്തിച്ചത് .
Keywords: Canoe wrecked by rough seas at Thalassery; 10 fishermen rescued, Kannur, News, Canoe Accident, Boat, Rescued, Fish, Allegation, Thalayi Beach, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.