Eye Test | കാനന്നൂര്‍ റോടറി ക്ലബ് സൗജന്യ നേത്രപരിശോധനയും തിമിരരോഗ നിര്‍ണയ കാംപും നടത്തും

 


കണ്ണൂര്‍: (KVARTHA) റോടറി ക്ലബ് കാനന്നൂരും അങ്കമാലി ലിറ്റില്‍ ഫ് ളവര്‍ ആശുപത്രിയും സംയുക്തമായി സൗജന്യ നേത്രപരിശോധനാ കാംപ് നടത്തുമെന്ന് ഭാരവാഹികള്‍ കണ്ണൂര്‍ പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഒക്ടോബര്‍ എട്ടിന്രാവിലെ എട്ടരമുതല്‍ പന്ത്രണ്ടരവരെ തളാപ്പ് ശ്രീപുരം സ്‌കൂളില്‍ വെച്ചാണ് കാംപ് നടത്തുന്നത്. വിദഗ്ധ ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിക്കും.

Eye Test | കാനന്നൂര്‍ റോടറി ക്ലബ് സൗജന്യ നേത്രപരിശോധനയും തിമിരരോഗ നിര്‍ണയ കാംപും നടത്തും

ശസ്ത്രക്രിയ ആവശ്യമുളളവര്‍ക്ക് അങ്കമാലി ആശുപത്രിയില്‍വെച്ചു മറ്റൊരു ദിവസം സൗജന്യമായി ചെയ്തുകൊടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. താല്‍പര്യമുളളവര്‍ 9847166641, 9895160533, 9847166641 എന്നീ നമ്പറുകളില്‍ പേര് രെജിസ്റ്റര്‍ ചെയ്യണം. വാര്‍ത്താസമ്മേളനത്തില്‍ റോടറി ക്ലബ് പ്രസിഡന്റ് ജോര്‍ജ് തോമസ്, ഡയറക്ടര്‍ സുനില്‍ കണാരന്‍, ദീപക് എജി, ഉദയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Keywords:  Cannanore Rotary Club to conduct free eye test and cataract screening camp, Kannur, News, Cannanore Rotary Club, Free Eye Test, Health, Patient, Doctors, Hospital, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia