ലോറിയില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 230 കിലോഗ്രാം കഞ്ചാവുമായി തിരൂരില്‍ മൂന്നുപേര്‍ പിടിയില്‍
Sep 3, 2021, 20:50 IST
ADVERTISEMENT
തിരൂര്‍ (മലപ്പുറം): (www.kvartha.com 03.09.2021) ലോറിയില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 230 കിലോഗ്രാം കഞ്ചാവുമായി തിരൂരില്‍ മൂന്നുപേര്‍ പിടിയില്‍. ആന്ധ്രയില്‍ നിന്നും കേരളത്തിലേക്ക് ലോറിയില്‍ കടത്തിയ കഞ്ചാവിന് രണ്ടുകോടി വിലവരുമെന്ന് തിരൂര്‍ പൊലീസ് പറഞ്ഞു.
തൃശൂര്‍, പാലക്കാട് ജില്ലകളില്‍ നിരവധി കേസുകളിലുള്‍പെട്ട അന്തര്‍ സംസ്ഥാന കഞ്ചാവ് മാഫിയാ സംഘത്തിലെ മൂന്നുപേരാണ് പിടിയിലായതെന്ന് തിരൂര്‍ പൊലീസ് അറിയിച്ചു. ആന്ധ്രാപ്രദേശില്‍ നിന്നും കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങളിലേക്ക് ചരക്ക് ലോറികളില്‍ വന്‍തോതില്‍ കഞ്ചാവെത്തിക്കുന്ന തൃശൂര്‍, പാലക്കാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘത്തെകുറിച്ച് ജില്ലാ പൊലീസ് മേധാവി സുജിത്ത് ദാസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.
തിരൂര്‍ ചമ്രവട്ടം പാലത്തിനടുത്ത് വച്ച് ലോറിയുമായി പ്രതികളെ തിരൂര്‍ സിഐ എംജെ ജിജോ, എസ് ഐ ജലീല്‍ കറുത്തേടത്ത് എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്. പൊലീസ് സംഘം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വച്ച് ഇത്തരത്തില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നും വരുന്ന ലോറികള്‍ നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതികള്‍ പൊലീസിന്റെ വലയിലായത്.
കര്‍ണാടകയില്‍ നിന്നും ലോറി വാടകക്കെടുത്ത് ആന്ധ്രയില്‍ നിന്നും കിലോഗ്രാമിന് അഞ്ഞൂറു രൂപ മുതല്‍ കഞ്ചാവ് വില കൊടുത്ത് വാങ്ങി കേരളം, കര്‍ണാടക സംസ്ഥാനങ്ങളില്‍ ഏജന്റുമാര്‍ക്ക് മുപ്പതിനായിരം രൂപവരെ വിലയിട്ടാണ് വില്‍പന.
പിടിയിലായ പ്രതികള്‍ കോയമ്പത്തൂര്‍, ബെന്‍ഗ്ലൂറു ഭാഗങ്ങളിലെ മൊത്തക്കച്ചവടക്കാര്‍ക്കും രഹസ്യ കേന്ദ്രങ്ങളിലേക്കും ആവശ്യമനുസരിച്ച് പറയുന്ന സ്ഥലത്ത് എത്തിച്ച് കൊടുക്കുന്ന സംഘത്തില്‍ പെട്ടവരാണെന്ന് പൊലീസ് പറഞ്ഞു.
തൃശൂര്‍ വെള്ളാഞ്ചിറ പൊരുന്നംകുന്ന് സ്വദേശി അത്തിപള്ളത്തില്‍ ദിനേശന്‍ എന്ന വാവ ദിനേശന്‍ (37), മറ്റത്തൂര്‍ ഒമ്പതിങ്ങല്‍ സ്വദേശി വട്ടപ്പറമ്പില്‍ ബിനീത് എന്ന കരിമണി ബിനീത് (31), പാലക്കാട് ആലത്തൂര്‍ കാവശേരി സ്വദേശി പാലത്തൊടി മനോഹരന്‍(31) എന്നിവരാണ് പിടിയിലായത്.
തൃശൂര്‍, പാലക്കാട് ജില്ലകളില്‍ നിരവധി കേസുകളിലുള്‍പെട്ട അന്തര്‍ സംസ്ഥാന കഞ്ചാവ് മാഫിയാ സംഘത്തിലെ മൂന്നുപേരാണ് പിടിയിലായതെന്ന് തിരൂര്‍ പൊലീസ് അറിയിച്ചു. ആന്ധ്രാപ്രദേശില്‍ നിന്നും കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങളിലേക്ക് ചരക്ക് ലോറികളില്‍ വന്‍തോതില്‍ കഞ്ചാവെത്തിക്കുന്ന തൃശൂര്‍, പാലക്കാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘത്തെകുറിച്ച് ജില്ലാ പൊലീസ് മേധാവി സുജിത്ത് ദാസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.
തിരൂര്‍ ചമ്രവട്ടം പാലത്തിനടുത്ത് വച്ച് ലോറിയുമായി പ്രതികളെ തിരൂര്‍ സിഐ എംജെ ജിജോ, എസ് ഐ ജലീല്‍ കറുത്തേടത്ത് എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്. പൊലീസ് സംഘം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വച്ച് ഇത്തരത്തില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നും വരുന്ന ലോറികള്‍ നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതികള്‍ പൊലീസിന്റെ വലയിലായത്.
കര്‍ണാടകയില്‍ നിന്നും ലോറി വാടകക്കെടുത്ത് ആന്ധ്രയില്‍ നിന്നും കിലോഗ്രാമിന് അഞ്ഞൂറു രൂപ മുതല്‍ കഞ്ചാവ് വില കൊടുത്ത് വാങ്ങി കേരളം, കര്‍ണാടക സംസ്ഥാനങ്ങളില്‍ ഏജന്റുമാര്‍ക്ക് മുപ്പതിനായിരം രൂപവരെ വിലയിട്ടാണ് വില്‍പന.
പിടിയിലായ പ്രതികള്‍ കോയമ്പത്തൂര്‍, ബെന്‍ഗ്ലൂറു ഭാഗങ്ങളിലെ മൊത്തക്കച്ചവടക്കാര്‍ക്കും രഹസ്യ കേന്ദ്രങ്ങളിലേക്കും ആവശ്യമനുസരിച്ച് പറയുന്ന സ്ഥലത്ത് എത്തിച്ച് കൊടുക്കുന്ന സംഘത്തില്‍ പെട്ടവരാണെന്ന് പൊലീസ് പറഞ്ഞു.
Keywords: Cannabis worth Rs 2 crore seized in Tirur Three arrested, Malappuram, News, Police, Criminal Case, Police, Arrested, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.