Volley League | കാനറാ ബാങ്ക് ജേര്‍ണലിസ്റ്റ് വോളി ലീഗിന് മെയ് 23 ന് തുടക്കമാകും; രാഷ്ട്രീയക്കാരും പൊലീസ് ഓഫീസര്‍മാരും ഏറ്റുമുട്ടും
May 22, 2023, 22:00 IST
കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ പ്രസ് ക്ലബ് സംഘടിപ്പിക്കുന്ന കാനറാ ബാങ്ക് സംസ്ഥാന ജേര്‍ണലിസ്റ്റ് വോളി ലീഗിന് മെയ് 23 ന് തുടക്കമാകും. കണ്ണൂര്‍ മുനിസിപല്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ വൈകുന്നേരം അഞ്ചുമണിക്ക് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലും ആസ്റ്റര്‍ മിംസും തമ്മിലുള്ള പ്രദര്‍ശന മത്സരത്തോടെ ടൂര്‍ണമെന്റിന് തുടക്കമാകും. ആറുമണിക്ക് ഇന്‍ഡ്യന്‍ വോളിബോള്‍ ടീം മുന്‍ ക്യാപ്റ്റനും അര്‍ജുന അവാര്‍ഡ് ജേതാവുമായ ടോം ജോസഫ് ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യും.
തുടര്‍ന്ന് എംപിമാരും എംഎല്‍എമാരും ഉള്‍പെടെയുള്ള ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും അണിനിരക്കുന്ന ടീമും പൊലീസ് ഓഫീസര്‍മാരുടെ ടീമും തമ്മിലുള്ള സെലിബ്രിറ്റി വോളിബോള്‍ മത്സരം നടക്കും. അതിനു ശേഷം പ്രസ് ക്ലബ് ടീമുകളുടെ ആദ്യ മത്സരത്തില്‍ ആതിഥേയരായ കണ്ണൂര്‍ കോഴിക്കോടിനെ നേരിടും.
ചൊവ്വാഴ്ച വൈകുന്നേരം ചലച്ചിത്ര താരങ്ങളായ അബുസലിം, ശിയാസ് കരീം, ബിനീഷ് ബാസ്റ്റിന്‍ എന്നിവര്‍ ഉള്‍പെടുന്ന ടീമും ഡോക്ടര്‍മാരും ഏറ്റുമുട്ടും. 25ന് രാത്രി ഏഴുമണിക്ക് സമാപന സമ്മേളനം കായികമന്ത്രി വി അബ്ദുര്‍ റഹ് മാന്‍ ഉദ്ഘാടനം ചെയ്യും. കെ സുധാകരന്‍ എംപി സമ്മാനദാനം നിര്‍വഹിക്കും.
Keywords: Canara Bank Journalist Volley League to start on May 23, Kannur, News, Volley League, Canara Bank Journalist, Tournament, Inauguration, Actors, Police, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.