Found Dead | കാനഡയില്‍ കണ്ണൂര്‍ സ്വദേശിയായ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി

 


കണ്ണൂര്‍: (KVARTHA) കാനഡയില്‍ കണ്ണൂര്‍ സ്വദേശിയായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ ചെമ്പേരി സ്വദേശിയായ ടോണി മുണ്ടക്കലാ(23) ണ് മരിച്ചത്. കാനഡയിലെ ഒന്റാറിയോയിലെ ഒഷാവയിലാണ് സംഭവം. ഗാരേജില്‍ ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

Found Dead | കാനഡയില്‍ കണ്ണൂര്‍ സ്വദേശിയായ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി

സംഭവത്തില്‍ പൊലീസ് അന്വേഷണമാരംഭിച്ചു. പോസ്റ്റുമോര്‍ടത്തിനും മറ്റ് നടപടികള്‍ക്കും ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ഒന്നര വര്‍ഷം മുന്‍പ് സ്റ്റുഡന്റ് വിസയിലാണ് ടോണി കാനഡയിലെത്തുന്നത്. സോഷ്യല്‍ സര്‍വീസ് വര്‍ക് വിദ്യാര്‍ഥിയായ ടോണി സോഷ്യല്‍ വര്‍കറായും ജോലി ചെയ്തിരുന്നു.

Keywords:  Canada: Kannur Native Youth Found Dead, Kannur, News, Found Dead, Post Mortem, Dead Body, Student, Social Worker, Police, Probe, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia