Sabarimala | ശബരിമലയില്‍ തിരക്ക് കുറയ്ക്കാന്‍ ദര്‍ശനസമയം കൂട്ടാനാകുമോ? ഭക്തര്‍ക്ക് പരുക്കേറ്റ സംഭവത്തില്‍ ഹൈകോടതി; തന്ത്രിയോട് ആലോചിച്ച് അറിയിക്കാമെന്ന് ദേവസ്വം ബോര്‍ഡ്
Dec 11, 2022, 13:30 IST
കൊച്ചി: (www.kvartha.com) ശബരിമലയില്‍ കഴിഞ്ഞദിവസം തിക്കിലും തിരക്കിലും പെട്ട് തീര്‍ഥാടകര്‍ക്ക് പരുക്കേറ്റ സംഭവത്തില്‍ ദേവസ്വം സ്‌പെഷല്‍ കമിഷണറോട് റിപോര്‍ടു തേടി ഹൈകോടതി. ഞായറാഴ്ച ദേവസ്വം ബെഞ്ച് പ്രത്യേക സിറ്റിങ് നടത്തിയാണ് വിഷയം പരിഗണിച്ചത്. ഈ മണ്ഡലകാലത്തെ ഏറ്റവും തിരക്കനുഭവപ്പെട്ട ശനിയാഴ്ച മരക്കൂട്ടത്തുണ്ടായ തിക്കിലും തിരക്കിലുമാണ് അഞ്ച് ഭക്തര്‍ക്ക് പരുക്കേറ്റത്.
തിരക്ക് കുറയ്ക്കാന്‍ ദര്‍ശനസമയം കൂട്ടാനാകുമോ എന്നു കോടതി ആരാഞ്ഞു. എന്നാല്‍ തന്ത്രിയോട് ആലോചിച്ച് അറിയിക്കാമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ മറുപടി. പാര്‍കിങ് തീര്‍ന്നാല്‍ നിലയ്ക്കലില്‍ കര്‍ശന നിയന്ത്രണം ഏര്‍പെടുത്തണമെന്നും കോടതി നിര്‍ദേശിച്ചു. പത്തനംതിട്ട കലക്ടര്‍ ഓണ്‍ലൈനായി കോടതിയില്‍ ഹാജരായി. ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാന്‍ വെര്‍ച്വല്‍ ക്യൂ ബുകിങ് പ്രതിദിനം 85,000 പേര്‍ക്കായി ചുരുക്കണമെന്നാണ് പൊലീസിന്റെ നിര്‍ദേശം. തുടര്‍ നടപടിക്കായി തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഉന്നതതലയോഗം ചേരും .
പതിനെട്ടാംപടി കയറുന്നതിനു 12 മണിക്കൂറില്‍ കൂടുതല്‍ കാത്തുനില്‍ക്കേണ്ടി വന്നതോടെയാണ് വെള്ളവും ഭക്ഷണവും കിട്ടാതെ പലരും തളര്‍ന്നു വീണത്. നിയന്ത്രണങ്ങള്‍ പാളിയതോടെ മരക്കൂട്ടത്ത് തിക്കിലും തിരക്കിലുംപെട്ട് തീര്‍ഥാടകര്‍ക്കും പൊലീസിനും പരുക്കേല്‍ക്കുകയായിരുന്നു. ശനിയാഴ്ച സന്ധ്യയോടെയാണു മരക്കൂട്ടത്ത് തിരക്ക് പരിധി കടന്നത്. രോഗിയുമായി പോയ ആംബുലന്‍സിനു കടന്നു പോകാന്‍ അവസരം നല്‍കിയതിനു പിന്നാലെ സ്വാമി അയ്യപ്പന്‍ റോഡിലൂടെ വന്ന തീര്‍ഥാടകര്‍ ചന്ദ്രാനന്ദന്‍ റോഡ് വഴി സന്നിധാനത്തേക്കു പോകാന്‍ കൂട്ടത്തോടെ ഇടിച്ചു കയറുകയായിരുന്നു.
Keywords: Can darshan time be extended to reduce crowd at Sabarimala; Says high court, Kochi, News, Sabarimala, Sabarimala Temple, High Court of Kerala, Injured, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.