കേരള പൊലീസ് ആര്‍ എസ് എസിന് ദാസ്യവേല ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് കാംപസ് ഫ്രണ്ട്
Jan 18, 2022, 17:54 IST
കോഴിക്കോട് : (www.kvartha.com 18.01.2022) കേരള പൊലീസ് ആര്‍ എസ് എസിന് ദാസ്യവേല ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് കാംപസ് ഫ്രണ്ട് ഓഫ് ഇന്‍ഡ്യ സംസ്ഥാന സെക്രെടറി പി എം മുഹമ്മദ് രിഫ ആവശ്യപ്പെട്ടു. കോഴിക്കോട് പ്രസ് ക്ലബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.
രാജ്യത്ത് വര്‍ഗീയമായും മതപരമായും ധ്രുവീകരണം നടത്തി കലാപങ്ങള്‍ സൃഷ്ടിക്കുവാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന സംഘപരിവാരത്തിന് അവരുടെ അജന്‍ഡകള്‍ യഥേഷ്ടം നടപ്പിലാക്കാന്‍ മൗനസമ്മതം നല്‍കുന്ന കേരള പൊലീസിന്റെയും , ആഭ്യന്തര വകുപ്പിന്റെയും നടപടി അപകടമാണെന്നും അദ്ദേഹം പറഞ്ഞു.
ആര്‍ എസ് എസിനെ വിമര്‍ശിച്ച സാമൂഹിക- രാഷ്ട്രീയ- സാംസ്‌കാരിക മേഖലയിലുള്ള നൂറിലധികം ആളുകള്‍ക്കെതിരെയാണ് കേരള പൊലീസ് ഇതിനോടകം കേസ് എടുത്തിട്ടുള്ളത്. വര്‍ഗീയ വിദ്വേഷം വമിക്കുന്ന പ്രസംഗങ്ങള്‍ നടത്തിയ സംഘപരിവാര നേതാക്കന്മാര്‍ക്കെതിരെ കേസുകള്‍ എടുക്കുവാനോ, അറസ്റ്റ് ചെയ്യുവാനോ കേരളാ പൊലീസ് തയാറാകുന്നില്ലെന്നും മുഹമ്മദ് രിഫ ആരോപിച്ചു.
കേരള പൊലീസില്‍ ആര്‍ എസ് എസുകാരുണ്ട് എന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ തന്നെ തുറന്ന് സമ്മതിച്ചിട്ടുള്ള കാര്യമാണ്. കേരള പൊലീസില്‍ ആര്‍ എസ് എസുകാരുണ്ടെന്ന ആശങ്ക സി പി എം സംസ്ഥാന സെക്രെടറി കോടിയേരി ബാലകൃഷ്ണനും സി പി ഐ ദേശീയ നേതാവ് ആനി രാജയും അടക്കമുള്ളവര്‍ പങ്കുവെച്ചിട്ടും ആഭ്യന്തര മന്ത്രി കൂടിയായ പിണറായി വിജയന്‍ അതിനോട് പ്രതികരിക്കാന്‍ പോലും തയാറായിട്ടില്ല.
ഹിന്ദു ഐക്യ വേദി നേതാവ് വത്സന്‍ തില്ലങ്കേരി നടത്തിയ വര്‍ഗീയ പ്രസംഗത്തിന് എതിരെ കേസെടുക്കാതെ അത് സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ചതിനാണ് കാംപസ് ഫ്രണ്ട് സംസ്ഥാന സെക്രെടറിക്കെതിരെ കേസ് എടുത്തിരിക്കുന്നത്. സമാന രൂപത്തില്‍ കാംപസ് ഫ്രണ്ട് കാസര്‍കോട് ജില്ലാ സെക്രെടറിക്കെതിരെയും പൊലീസ് കേസെടുത്തു.
കേരള പൊലീസിലെ ആര്‍ എസ് എസ് കടന്നുകയറ്റത്തിനെതിരെ ഇതിനു മുന്‍പും കാംപസ് ഫ്രണ്ട് ശബ്ദമുയര്‍ത്തിയിട്ടുണ്ട്. തിരുവനന്തപുരം സെക്രെടറിയേറ്റ് പടിക്കല്‍ ആഭ്യന്തരവകുപ്പിന്റെ ആര്‍ എസ് എസ് ബാധയൊഴുപ്പിച്ച കാംപസ് ഫ്രണ്ടിന്റെ വേറിട്ട പ്രതിഷേധം ശ്രദ്ധേയമായിരുന്നു. കേരള പൊലീസിലെ ആര്‍ എസ് എസ് വൈറസ് തുടച്ചുനീക്കാന്‍ വിദ്യാര്‍ഥി സമൂഹം കാംപസ് ഫ്രണ്ടിന്റെ നേതൃത്വത്തില്‍ അണിനിരിക്കുമെന്നും രിഫ കൂട്ടിച്ചേര്‍ത്തു.

Keywords: Campus Front urges Kerala Police to end slave labor for RSS, Kozhikode, News, Politics, Criticism, Police, RSS, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.