വസ്ത്രം മാറുന്ന മുറിയില്‍ ക്യാമറ; ദൃശ്യം പകര്‍ത്തിയ ജീവനക്കാരന്‍ അറസ്റ്റില്‍
Jul 14, 2015, 10:35 IST
കൊച്ചി : (www.kvartha.com 14/07/2015) വസ്ത്ര വില്‍പനശാലയിലെവസ്ത്രം മാറുന്ന മുറിയില്‍ ഒളിക്യാമറ വെച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ ജീവനക്കാരന്‍ അറസ്റ്റില്‍. വൈറ്റില ഗോള്‍ഡ് സൂക്കിലെ ഫാഷന്‍ അറ്റ് ബിഗ് ബസാര്‍ വസ്ത്ര വില്പനശാലയിലെ വസ്ത്രം മാറുന്ന മുറിയിലാണ് മൊബൈല്‍ ഫോണ്‍ ക്യാമറ വെച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
സംഭവത്തില്‍ ജീവനക്കാരന്‍ അരൂക്കുറ്റി വടുതല നിസാം നിവാസില്‍ ഷാജഹാനെ (22) പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തു. വസ്ത്രം മാറാനെത്തിയ യുവതി മുറിയില്‍ മൊബൈല്‍ ഫോണില്‍ ക്യാമറ ഓണ്‍ ചെയ്ത നിലയില്‍ കണ്ടതോടെ പോലീസിനെ വിളിച്ചുവരുത്തുകയായിരുന്നു.
തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. കടയില്‍ നിന്നും വസ്ത്രമെടുത്ത് ഇട്ടുനോക്കാനായി യുവതി ട്രയല്‍ മുറിയില്‍ കയറി. മുടിയിലെ ക്ലിപ്പടക്കം കൊളുത്തിയിട്ട ശേഷമാണു യുവതി വസ്ത്രം മാറിയത്. പുതിയ വസ്ത്രം ധരിച്ചു നോക്കിയ ശേഷം മാറി നേരത്തെയിട്ടിരുന്നതു ധരിച്ച് പുറത്തു വന്നപ്പോഴാണ് ഊരിവെച്ച ഹെയര്‍ ക്ലിപ്പെടുക്കാന്‍ തിരിച്ചുകയറിയത്.
ക്ലിപ്പ് തിരയുന്നതിനിടെ അവിടെ രഹസ്യമായി വെച്ചിരുന്ന മൊബൈല്‍ ഫോണ്‍ യുവതിയുടെ
ശ്രദ്ധയില്‍പ്പെടുകയായിരുന്നു. അതു പരിശോധിച്ചപ്പോള്‍ അതില്‍ താന്‍ വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ കണ്ടതോടെ യുവതി പോലീസിനെ വിളിച്ചുവരുത്തുകയായിരുന്നു. ഒരു മാസം മുമ്പാണ് ഷാജഹാന്‍ ഫാഷന്‍ ബസാറില്‍ ജോലിക്കെത്തിയത്. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു.
Also Read: കുടിവെള്ള പദ്ധതി അഴിമതിയില്‍ വിജിലന്‍സ് അന്വേഷണം അവസാനഘട്ടത്തില്‍; പഞ്ചായത്ത് സെക്രട്ടറി മുങ്ങി
Keywords: Kochi, Mobil Phone, Police, Arrest, Woman, Court, Remanded, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.