കലിക്കറ്റ് യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥികളെ വൃദ്ധരാക്കുന്നു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


കലിക്കറ്റ് യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥികളെ വൃദ്ധരാക്കുന്നു
കോഴിക്കോട്:  കലിക്കറ്റ് യൂനിവേഴ്‌സിറ്റി സെമസ്റ്റര്‍ സമ്പ്രദായം ഉഴപ്പി നടത്തുന്നത് വിദ്യാര്‍ഥികളുടെ വിലയേറിയ വര്‍ഷങ്ങള്‍ നഷ്ടമാക്കുന്നു. കലിക്കറ്റ് യൂനിവേഴ്‌സിറ്റിയേക്കാള്‍ താമസിച്ച് സെമസ്റ്റര്‍ ഏര്‍പ്പെടുത്തിയ കേരളത്തിലെ മറ്റു യൂനിവേഴ്‌സിറ്റികള്‍ വളരെ കൃത്യനിഷ്ഠയോടെ കാര്യങ്ങള്‍ നിര്‍വഹിക്കുമ്പോള്‍ ഇവിടെ മാത്രമാണ് എല്ലാ കുത്തഴിഞ്ഞു കിടക്കുന്നത്.

കോളജ് പഠനം വളരെ കാര്യക്ഷമമാക്കുക എന്ന ഉദ്ദേശ്യത്തോടെ 2008 -ല്‍ എല്‍.ഡി.എഫ് സര്‍ക്കാരാണ് കേരളത്തിലെ യൂനിവേഴ്‌സിറ്റികളില്‍ സെമസ്റ്റര്‍ സമ്പ്രദായം നടപ്പാക്കണമെന്ന് നിയമമുണ്ടാക്കിയത്. 2009 -ല്‍ തന്നെ കലിക്കറ്റ് യൂനിവേഴ്‌സിറ്റി സെമസ്റ്റര്‍ ഏര്‍പ്പെടുത്തുകയും ചെയ്ത്ു. മറ്റു യൂനിവേഴ്‌സിറ്റികളാകട്ടെ അല്‍പം താമസിച്ചാണ് സെമസ്റ്ററിലേക്ക് മാറിയത്. അവിടങ്ങളില്‍ ഓരോ സെമസ്റ്ററിലെയും പരീക്ഷയും ഫലപ്രഖ്യാപനവും കൃത്യസമയത്ത് മുറതെറ്റാതെ നടക്കുവാന്‍ അധികൃതര്‍ ശ്രദ്ധവെക്കുമ്പോള്‍ ഇവിടെ മാത്രം മൊത്തം ഉഴപ്പുന്നു.

2012 -ല്‍ കലിക്കറ്റ് യൂനിവേഴ്‌സിറ്റിയിലെ ആദ്യബാച്ച് പഠനം പൂര്‍ത്തിയാക്കിയെങ്കിലും നാല്, അഞ്ച്, ആറ് സെമസ്റ്ററുകളുടെ റിസല്‍ട്ട് പ്രസിദ്ധീകരിച്ചിട്ടേയില്ല. അതനുസരിച്ച് താഴെയുള്ള ബാച്ചുകാരുടെ റിസല്‍ട്ടുകളും വൈകുകയാണ്. അവരുടെ പരീക്ഷകളും താളം തെറ്റിയാണ് നടത്തുന്നത്. മൂന്നാം ബാച്ചുകാരുടെ ഒന്നും രണ്ടും സെമസ്റ്റര്‍ പരീക്ഷകള്‍ വെറും രണ്ട് ആഴ്ചത്തെ ഇടവേളയിലാണ് നടത്തിയത്. പരീക്ഷകളും ഫലപ്രഖ്യാപനവും വൈകുന്നതോടെ ഇംപ്രൂവ്‌മെന്റ് പരീക്ഷ എഴുതാനുള്ള അവസരവും കുട്ടികള്‍ക്ക് നഷ്ടപ്പെടുകയാണ്.

സെമസ്റ്റര്‍ സമ്പ്രദായം കൊണ്ടുവന്നത് എല്‍.ഡി.എഫ്. സര്‍ക്കാരാണ് എന്ന കാരണത്താല്‍ തന്നെ ഇതിന്റെ അപാകതകള്‍ക്കെതിരെ പ്രതികരിക്കാന്‍ യൂനിവേഴ്‌സിറ്റിയിലെ പ്രബല വിദ്യാര്‍ഥി സംഘടനയായ എസ്.എഫ്.ഐ ശക്തമായി രംഗത്തിറങ്ങുന്നില്ല. ഭരണം യു.ഡി.എഫിന്റെ കൈകളിലായതിനാല്‍ ഇപ്പോള്‍ യു.ഡി.എഫ് അനുകൂല വിദ്യാര്‍ഥി സംഘടനകളും വേണ്ടവിധം പ്രതികരിക്കുന്നില്ല.

ഇതിനിടെ, സെമസ്റ്റര്‍ സമ്പ്രദായത്തിന്റെ പ്രത്യേകത കൊണ്ടുതന്നെ സമരത്തിനിറങ്ങാന്‍ കുട്ടികളെ കിട്ടുന്നില്ലെന്ന വിദ്യാര്‍ഥി സംഘടനാ നേതാക്കള്‍ പറയുന്നു. മുമ്പ് ക്ലാസില്‍ എത്ര ഉഴപ്പിയാലും വര്‍ഷത്തിലൊരിക്കല്‍ വരുന്ന പരീക്ഷയ്ക്ക്് അല്‍പം മുമ്പ് കുത്തിയിരുന്നു പഠിച്ചാല്‍ മതിയായിരുന്നു. ഇപ്പോള്‍ കോളജിലെ ഓരോ മണിക്കൂറും വളരെ ഗൗരവപൂര്‍വം പഠിക്കേണ്ടതുണ്ട്. ആറു മാസം കൂടുന്തോറും പരീക്ഷ നടക്കുന്നതിനാല്‍ എപ്പോഴും പഠനത്തില്‍ മുഴുകിയില്ലെങ്കില്‍ തോല്‍ക്കാനിടയാകും. അതുകൊണ്ട് പാഠ്യേതര വിഷയങ്ങളില്‍ കുട്ടികള്‍ക്ക് പണ്ടത്തേപ്പോലെ ശ്രദ്ധയൂന്നാന്‍ കഴിയന്നില്ലെന്ന ഒരു ആക്ഷേപം ഉണ്ട്.

ഏറ്റവും കൂടുതല്‍ കോളജുകളുള്ള കലിക്കറ്റ് യൂനിവേഴ്‌സിറ്റിയിലാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠിക്കുന്നത്. അതുകൊണ്ടു തന്നെ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളുടെ ഭാവി കൊണ്ട് പന്താടുന്നതും കലിക്കറ്റ് യൂനിവേഴ്‌സിറ്റി അധികൃതര്‍ തന്നെ. ഉപരിപഠനത്തിന് മറ്റേതെങ്കിലും പ്രശസ്ത യൂനിവേഴ്‌സിറ്റികളില്‍ പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു വര്‍ഷം നഷ്ടപ്പെടുകയാണ്. ഏറ്റവും കഠിനമായ സിലബസ്സിലുള്ള അധ്യയനമായതിനാല്‍ കലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ ബിരുദങ്ങള്‍ക്കാണ് കേരളത്തിലെ മറ്റു യൂനിവേഴ്സ്റ്റികളുടേതിനേക്കാള്‍ മൂല്യമെന്നതിനാല്‍ മിടുക്കരായ കുട്ടികള്‍ കലിക്കറ്റ് ്‌യൂനിവേഴ്‌സിറ്റിയില്‍ തന്നെ ചേര്‍ന്നു പഠിക്കുവാന്‍ ആഗ്രഹിക്കുന്നു. ആ മിടുക്കരെയാണ് യൂനിവേഴ്‌സിറ്റി അധികൃതര്‍ തികഞ്ഞ അനാസ്ഥയോടെ കുടുക്കിയിടുന്നത്.

- ജെഫ്രി റെജിനോള്‍ഡ്.എം

Summary: Calicut Universtiy is very irresponsible in conducting semester examinations and publishing results. Though it is the first one in implementing semster after the Kerala assembly passed this order, Calicut never conducted it properly. Pupils lost thier years because of Universtiy's irresponsibiltiy. No effective protest rise up against this problem. Other Universities in Kerala are very keen to follow semesters ystem successfully.



Keywords:  Calicut Universtiy, Irresponsible, Semesters ystem, Students, Suffering.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia