Compensation | എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പിനിടെ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍കാര്‍
Apr 5, 2023, 12:45 IST
തിരുവനന്തപുരം: (www.kvartha.com) എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പിനിടെ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍കാര്‍. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണു ഇതുസംബന്ധിച്ച തീരുമാനം. തീവയ്പ്പില്‍ പരുക്കേറ്റവര്‍ക്കു സൗജന്യ ചികിത്സ ലഭ്യമാക്കുമെന്നും സര്‍കാര്‍ ഉറപ്പു നല്‍കി. ഇതിനായി എല്ലാ ക്രമീകരണങ്ങളും ചെയ്യും. സ്വകാര്യ ആശുപത്രിയിലാണു ചികിത്സ തേടുന്നതെങ്കിലും അതു സൗജന്യമായി നല്‍കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് സര്‍കാര്‍ അറിയിച്ചു.
കണ്ണൂര്‍ മട്ടന്നൂര്‍ പാലോട്ടുപള്ളി ബദരിയ മന്‍സില്‍ റഹ് മത്ത് (44), റഹ് മത്തിന്റെ സഹോദരി ജസീലയുടെയും കോഴിക്കോട് ചാലിയം കുന്നുമ്മല്‍ ശുഹൈബ് സഖാഫിയുടെയും മകള്‍ സെഹ്‌റ ബത്തൂല്‍ (2), മട്ടന്നൂര്‍ കൊടോളിപ്പുറം കൊട്ടാരത്തില്‍ പുതിയപുര നൗഫീഖ് (38) എന്നിവരെയാണ് ട്രെയിന്‍ ആക്രമണത്തിനു പിന്നാലെ ട്രാകില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച രാത്രി 9.27നാണ് ആലപ്പുഴകണ്ണൂര്‍ എക്‌സിക്യൂടീവ് എക്‌സ്പ്രസിന്റെ ഡി 1 കോചില്‍ സംസ്ഥാനത്തെ മുഴുവനും നടുക്കിയ തീവയ്പ്പുണ്ടായത്.
Keywords: Cabinet decides to provide Rs 5 lakh each for families of those died during Kozhikode train fire, Thiruvananthapuram, News, Compensation, Cabinet, Family, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.