ADVERTISEMENT
പെരുമ്പാവൂര്‍: (www.kvartha.com 27.05.2016) പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ദളിത് വിദ്യാര്‍ഥിനി ജിഷയുടെ കൊലപാതകം അന്വേഷിക്കുന്ന പുതിയ അന്വേഷണ സംഘത്തില്‍ പ്രതീക്ഷയുണ്ടെന്ന് ജിഷയുടെ മാതാവ് രാജേശ്വരി.
കഴിവുള്ളവര്‍ ഇത്രയുംനാള്‍ അന്വേഷിച്ചിട്ടും പ്രതികളെ പിടികൂടാന്‍ സാധിക്കാത്തതില്‍ തനിക്ക് വലിയ ദുഃഖമുണ്ട്. തനിക്കും തന്റെ കുടുംബത്തിനുമുണ്ടായ ഈ ദുരന്തത്തിന്റെ കാരണക്കാരെ എത്രയും വേഗം നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. ഇത്രയും നാള് അന്വേഷിച്ചിട്ടും
പ്രതികളെ കണ്ടെത്താത്തതിനു പിന്നില്‍ ദുരൂഹതയുണ്ടെന്ന് രാജേശ്വരി ആരോപിച്ചു.
പ്രതികളെ പിടികൂടുന്നതിനു പകരം, തങ്ങളെ ചോദ്യംചെയ്യുന്ന തിരക്കിലായിരുന്നു അന്വേഷണ സംഘം. ഇനിയെങ്കിലും പുതിയ അന്വേഷണ സംഘം സത്യസന്ധതമായി കാര്യങ്ങള്‍ അന്വേഷിക്കട്ടെയെന്നും രാജേശ്വരി പറഞ്ഞു.
Keywords: Jisha, Perumbavoor, Tragedy, Mystery, Family, Mother, Law, Allegation, Student, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

