Compensation | കളമശ്ശേരി സ്‌ഫോടനം: കൊല്ലപ്പെട്ട 5 പേരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനഹായം പ്രഖ്യാപിച്ചു; പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ ചിലവും സര്‍കാര്‍ വഹിക്കും

 


തിരുവനന്തപുരം: (KVARTHA) കളമശ്ശേരി സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട അഞ്ച് പേരുടെയും കുടുംബങ്ങള്‍ക്ക് ധനഹായം പ്രഖ്യാപിച്ച് സര്‍കാര്‍. അഞ്ച് ലക്ഷം രൂപ വീതം ഓരോ കുടുംബത്തിനും നല്‍കാന്‍ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമായത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നാണ് പണം നല്‍കുക. സ്ഫോടനത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ ഉള്‍പെടെ ചികിത്സയിലുള്ളവരുടെ ചിലവും വഹിക്കാന്‍ യോഗത്തില്‍ തീരുമാനമായി.

Compensation | കളമശ്ശേരി സ്‌ഫോടനം: കൊല്ലപ്പെട്ട 5 പേരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനഹായം പ്രഖ്യാപിച്ചു; പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ ചിലവും സര്‍കാര്‍ വഹിക്കും

ഒക്ടോബര്‍ 29-നാണ് കളമശ്ശേരിയില്‍ യഹോവ സാക്ഷികളുടെ മേഖലാ സമ്മേളനം നടക്കുന്ന കണ്‍വെന്‍ഷന്‍ സെന്ററില്‍ സ്ഫോടനം നടന്നത്. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രതി ഡൊമനിക് മാര്‍ടിന്‍ അന്നുതന്നെ കൊടകര പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയിരുന്നു. മൂന്നുദിവസം നീണ്ടുനിന്ന സമ്മേളനത്തിന്റെ അവസാന ദിവസമാണ് സ്ഫോടനം നടത്തിയത്. സ്ഫോടനത്തിന് പിന്നില്‍ താന്‍ തന്നെയാണ് എന്നതിന്റെ തെളിവുകള്‍ ഉള്‍പെടെ ഹാജരാക്കിയാണ് ഡൊമനിക് മാര്‍ടിന്‍ പൊലീസിന് മുന്നിലെത്തിയത്.

പൊലീസില്‍ കീഴടങ്ങുന്നതിന് മുമ്പായി പ്രതി ഡൊമനിക് മാര്‍ടിന്‍ ഇക്കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ടുള്ള വീഡിയോ ഫേസ്ബുകില്‍ പോസ്റ്റ് ചെയ്തിരുന്നു. 16 വര്‍ഷം താന്‍ യഹോവ സാക്ഷികള്‍ക്കൊപ്പം ഉണ്ടായിരുന്നുവെന്നും പിന്നീട് അവിടം വിട്ടുവെന്നും വീഡിയോയില്‍ ഇയാള്‍ പറഞ്ഞു. ആറ് വര്‍ഷമായി ചിന്തിച്ചപ്പോള്‍ യഹോവ സാക്ഷികള്‍ പഠിപ്പിക്കുന്നത് രാജ്യദ്രോഹപരമായ കാര്യങ്ങളാണെന്നും അത് തിരുത്താന്‍ ആവശ്യപ്പെട്ടിട്ടും തയാറാകാത്തതിനാലാണ് ബോംബ് വച്ചതെന്നും മാര്‍ടിന്‍ പറഞ്ഞിരുന്നു. മാര്‍ടിന്‍ സ്വയം നിര്‍മിച്ച ബോംബാണ് ഉപയോഗിച്ചത്.

മന്ത്രിസഭാ യോഗത്തിലെ മറ്റ് തീരുമാനങ്ങള്‍

പിണറായി ഗ്രാമപഞ്ചായതിന്റെ കൈവശമുള്ള ഭൂമിയില്‍ നിന്ന് 25 സെന്റ് സ്ഥലം പൊലീസ് സ്റ്റേഷന്‍ നിര്‍മാണത്തിന് വിട്ടുനല്‍കാമെന്ന ഗ്രാമപഞ്ചായതിന്റെ ശുപാര്‍ശ അംഗീകരിച്ചു.

കേരള ആര്‍ടിസാന്‍സ് ഡെവലപ്മെന്റ് കോര്‍പറേഷനുള്ള ആറ് കോടി രൂപയുടെ സര്‍കാര്‍ ഗ്വാരന്റി കാലാവധി 2022 ഡിസംബര്‍ 21 മുതല്‍ അഞ്ച് വര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചു നല്‍കും.

കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പറേഷന് വായ്പ ലഭിക്കുന്നതിന് 100 കോടി രൂപയുടെ അധിക സര്‍കാര്‍ ഗ്വാരന്റി അനുവദിക്കും.

Keywords: Cabinet decided to give Rs 5 lakhs ex-gratia for families of Kalamassery blast victims, Thiruvananthapuram, News, Compensation, Cabinet Decision,  Kalamassery Blast, Victims, Family, Injured, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia