V Abdurahiman | കായിക മന്ത്രി വി അബ്ദുറഹ്മാന് പുതിയ പ്രൈവറ്റ് സെക്രടറി
Jan 19, 2023, 18:09 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി സത്യപാലനെ കായിക മന്ത്രി വി അബ്ദുറഹ്മാന്റെ പുതിയ പ്രൈവറ്റ് സെക്രടറിയായി നിയമിച്ചു. സജി ചെറിയാന്‍ മന്ത്രിസഭയില്‍ തിരിച്ചെത്തിയതോടെ മുന്‍ പ്രൈവറ്റ് സെക്രടറി മനു സി പുളിക്കല്‍ തിരിച്ചുപോയിരുന്നു. ഈ ഒഴിവിലാണ് പുതിയ നിയമനം നടത്തിയത്.
തിരുവനന്തപുരം കാര്യവട്ടത്ത് ഇന്‍ഡ്യ-ശ്രീലങ്ക മൂന്നാം ഏകദിനം അരങ്ങേറുന്നതിന് മുമ്പ് ടികറ്റ് നിരക്കിലെ വര്‍ധനവ് ചൂണ്ടിക്കാട്ടിയപ്പോള്‍ പട്ടിണി കിടക്കുന്നവര്‍ കളികാണാന്‍ വരേണ്ടതില്ലെന്ന മന്ത്രിയുടെ മറുപടി വന്‍ വിവാദങ്ങള്‍ക്കിടയാക്കുകയും എല്‍ഡിഎഫ് നേതാക്കളടക്കം വിമര്‍ശനവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിനെതിരെ പ്രതിപക്ഷവും യുഡിഎഫും രംഗത്തെത്തിയിരുന്നു. മന്ത്രിയുടെ വിമര്‍ശനം അസംബന്ധവും ധാര്‍ഷ്ട്യവും നിറഞ്ഞതാണെന്ന് പ്രതിപക്ഷ നേതാവും കുറ്റപ്പെടുത്തിയിരുന്നു.
കാര്യവട്ടം സ്പോര്‍ട്സ് ഹബ് സ്റ്റേഡിയത്തില്‍ നടന്ന ഇന്‍ഡ്യ-ശ്രീലങ്ക ഏകദിന ക്രികറ്റ് മത്സരത്തിനുള്ള ടികറ്റിന്റെ വിനോദ നികുതി കൂട്ടിയതുമായി ബന്ധപ്പെട്ട് പ്രതികരണം നടത്തുമ്പോഴാണ് മന്ത്രി വിവാദ പരാമര്‍ശം നടത്തിയത്. നടപടിയെ ന്യായീകരിച്ച് രംഗത്തുവന്നപ്പോഴാണ് മന്ത്രി പട്ടിണി കിടക്കുന്നവര്‍ കളി കാണേണ്ടതില്ലെന്ന വിവാദ പ്രസ്താവന നടത്തിയത്. സംഘാടകര്‍ അമിത ലാഭമെടുക്കാതിരിക്കാനാണ് നികുതി കുറയ്ക്കാത്തതെന്നാണ് മന്ത്രി പറഞ്ഞത്.
മത്സരവുമായി ബന്ധപ്പെട്ട് കായികമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായ പ്രസ്താവനങ്ങള്‍ ടിക്കറ്റ് വില്‍പനയെ ബാധിച്ചതായി കേരള ക്രികറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ജയേഷ് ജോര്‍ജ് ആരോപിച്ചിരുന്നു.
Keywords: News,Kerala,State,Thiruvananthapuram,Minister,Top-Headlines,Politics, Allegation,Latest-News, C Sathyapalan appointed as V Abdurahiman's private secretary
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

