SWISS-TOWER 24/07/2023

മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളെ നിയമിച്ച് ഉത്തരവായി; സി എം രവീന്ദ്രന്‍ തുടരും, ഇത്തവണ ഉപദേഷ്ടാക്കളില്ല

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 25.05.2021) മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫംഗങ്ങളെ നിശ്ചയിച്ച് സര്‍കാര്‍ ഉത്തരവിറങ്ങി. എന്‍ പ്രഭാവര്‍മയാണ് മീഡിയാ സെക്രടറി. പി എം മനോജ് പ്രസ് സെക്രടറിയാവും. സി എം രവീന്ദ്രന്‍, പി ഗോപന്‍, ദിനേശ് ഭാസ്‌കര്‍ എന്നിവരാണ് അഡീഷണല്‍ പ്രൈവറ്റ് സെക്രടറിമാര്‍.
Aster mims 04/11/2022

മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളെ നിയമിച്ച് ഉത്തരവായി; സി എം രവീന്ദ്രന്‍ തുടരും, ഇത്തവണ ഉപദേഷ്ടാക്കളില്ല

എം സി ദത്തന്‍ (മെന്റര്‍, സയന്‍സ്), അഡ്വ. എ രാജശേഖരന്‍ നായര്‍ ( സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രടറി ),എ സതീഷ് കുമാര്‍, സാമുവല്‍ ഫിലിപ്പ് മാത്യു(അസി. പ്രൈവറ്റ് സെക്രടറിമാര്‍). വി എം സുനീഷ്, അഡീഷണല്‍ പി എ, ജി കെ ബാലാജി(പേഴ്‌സണല്‍ അസിസ്റ്റന്റ്) എന്നിങ്ങനെയാണ് മറ്റ് നിയമനങ്ങള്‍. പ്രൈവറ്റ് സെക്രടറി, പൊളിറ്റിക്കല്‍ സെക്രടറി നിയമനങ്ങള്‍ നേരത്തെ നടന്നിരുന്നു.

കിഫ്ബി സിഇഒ ഡോ. കെ എം എബ്രഹാമിനെ മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രടറിയായി നിയമിച്ചു. കിഫ്ബിയുടെ മേധാവി എന്ന നിലയില്‍ നല്‍കിയ സംഭാവനയ്ക്കുള്ള അംഗീകാരം കൂടിയാണ് പുതിയ പദവി.

Keywords:  C M Raveendran will continue in CM’s personal staff, list of others as follows, Thiruvananthapuram, News, Politics, Chief Minister, Pinarayi Vijayan, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia