'ജനാ­ധി­പ­ത്യ­ സൗന്ദ­ര്യ­ശാസ്­ത്രം' ചര്‍ചയും സി-­ഡിറ്റ് ന്യൂസ്‌ലെറ്റര്‍ പ്രകാ­ശ­നവും

 


'ജനാ­ധി­പ­ത്യ­ സൗന്ദ­ര്യ­ശാസ്­ത്രം' ചര്‍ചയും സി-­ഡിറ്റ് ന്യൂസ്‌ലെറ്റര്‍ പ്രകാ­ശ­നവും
തി­രു­വ­ന­ന്ത­പുരം: രാഷ്ട്ര­നിര്‍മാ­ണ­ത്തില്‍ മാത്ര­മല്ല പ്രകൃ­തി­യി­ലെ­ല്ലാ­യി­ടത്തും ഒരു വിധ­ത്തി­ല­ല്ലെ­ങ്കില്‍ മറ്റൊ­രു­വി­ധ­ത്തില്‍ ജനാ­ധി­പത്യ സന്തു­ലി­താ­വസ്ഥ നില­നില്‍ക്കു­ന്നു­ണ്ടെന്നും, ഒരു­തൊ­ടി­യിലെ പുല്‍ക്കൊ­ടിക്കും വന്‍മ­ര­ത്തിനും അവ നില്‍ക്കു­ന്നി­ട­ത്തുള്ള അസ്തിത്വം ഇതാണ് സൂചി­പ്പി­ക്കു­ന്ന­തെന്നും പ്രശസ്ത സാഹി­ത്യ­കാ­രനും നിരൂ­പ­ക­നു­മായ ടി.­പി. രാജീ­വന്‍ അഭി­പ്രാ­യ­പ്പെ­ട്ടു.

'ജനാ­ധി­പ­ത്യ സൗന്ദ­ര്യ­ശാസ്ത്രം' എന്ന വിഷ­യത്തെ അധി­ക­രിച്ച് സി-­ഡി­റ്റില്‍ പ്രഭാ­ഷണം നട­ത്തു­ക­യാ­യി­രുന്നു അദ്ദേ­ഹം. ഏതൊ­ന്നി­ന്റെയും വളര്‍ച മുന്‍കൂട്ടി നിര്‍ണ­യി­ക്കാ­വു­ന്ന­തു­പോലെയല്ല ജനാ­ധി­പ­ത്യ­ത്തിന്റെ വളര്‍ച. കാലാ­നു­സാ­രി­യായ വ്യതി­യാ­ന­ങ്ങള്‍ ഉള്‍ക്കൊ­ണ്ടു­കൊണ്ട് അതിര്‍വ­ര­മ്പു­ക­ളി­ല്ലാതെ സൗന്ദ­ര്യ­ശാ­സ്ത്ര­പ­ര­മായ വളര്‍ച­യാണ് ജനാ­ധി­പ­ത്യ­ത്തി­നു­ള്ള­ത്.

സി-­ഡിറ്റ് ന്യൂസ്‌ലെറ്റര്‍ ''ഇമേ­ജസി''ന്റെ പുതിയ ലക്ക­ത്തിന്റെ ആദ്യ­പ്രതി ടി.­പി. രാജീ­വന്‍ ഡയ­റ­ക്ടര്‍ ഡോ. ബാബു ഗോപാ­ല­കൃ­ഷ്ണനു നല്‍കി പ്രകാ­ശനം ചെയ്തു. കോഴ്‌സ് ഡയ­റ­ക്ടര്‍ പ്രൊഫ. വി.­എ­സ്. ശശി­ഭൂ­ഷ­ണന്‍ നായര്‍ സ്വാഗ­തവും സി-­ഡിറ്റ് ഡപ്യൂട്ടി ഡയ­റ­ക്ടര്‍ കെ.­ജി.­ജ­യന്‍ കൃത­ജ്ഞ­തയും പറ­ഞ്ഞു. പ്രഭാ­ഷ­ണത്തെ തുടര്‍ന്ന് വിഷ­യാ­വ­ത­ര­ണത്തെ അധി­ക­രിച്ച് സംവാ­ദവും നട­ന്നു.
'ജനാ­ധി­പ­ത്യ­ സൗന്ദ­ര്യ­ശാസ്­ത്രം' ചര്‍ചയും സി-­ഡിറ്റ് ന്യൂസ്‌ലെറ്റര്‍ പ്രകാ­ശ­നവും

Keywords: Kerala, Thiruvananthapuram, C-DIT, T.P Rajeevan, Babu Gopalakrishnan.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia