ഗുരുവായൂര്‍ ദേവസ്വത്തില്‍ ഏറെ വിവാദത്തിനൊടുവില്‍ അഡ്മിനിസ്‌ട്രേറ്ററായി സി സി ശശീധരന്‍ വീണ്ടും ചുമതലയേറ്റു

 


ADVERTISEMENT

ഗുരുവായൂര്‍:(www.kvartha.com 02/02/2018) ഗുരുവായൂര്‍ ദേവസ്വത്തില്‍ ഏറെ വിവാദത്തിനൊടുവില്‍ അഡ്മിനിസ്‌ട്രേറ്ററായി സി സി ശശീധരന്‍ വീണ്ടും ചുമതലയേറ്റു. മുന്‍ ഭരണസമിതിയോടുള്ള പകപോക്കലാണ് നിയമനത്തിന് പിന്നിലെന്ന ആരോപണം ശക്തമാകുന്നു. യു ഡി എഫ് നേതൃത്വത്തിലുള്ള എന്‍ പീതാംബരകുറുപ്പ് ചെയര്‍മാനായ കഴിഞ്ഞ ഭരണസമിതിയും സര്‍ക്കാരും തമ്മില്‍ അഡ്മിനിസ്‌ട്രേറ്റര്‍ നിയമനത്തെചൊല്ലി തുറന്ന പോരായിരുന്നു.

പോര് രൂക്ഷമായപ്പോള്‍ ഹൈക്കോടതി വരെയെത്തി. പീതാബംരകുറുപ്പ് ചെയര്‍മാനായുള്ള ഭരണസമിതി ഈ മാസം 18ന് കാലവാധി പൂര്‍ത്തിയാക്കി പടിയിറങ്ങുകയും എല്‍ ഡി എഫ് ഭരണസമിതി അധികാരമേറ്റ് ഒരു മാസം തികയും മുമ്പേയുമാണ് ശശീധരനെ പുന:നിയമിച്ചതെന്നത് ശ്രദ്ധേയമാണ്. യു ഡി എഫ് ഭരണസമിതിയില്‍ അഡ്മിനിസ്‌ട്രേറ്ററായിരുന്ന ശശീധരന്റെ ഡെപ്യൂട്ടേഷന്‍ കാലാവധി കഴിഞ്ഞ ഒക്ടോബര്‍ 31 നാണ് പൂര്‍ത്തിയായത്. സര്‍ക്കാര്‍ വീണ്ടും ശശീധരനെ അഡ്മിനിസ്‌ട്രേറ്ററായി നിയമിക്കാന്‍ ഉത്തരവിറക്കിയെങ്കിലും ദേവസ്വം ഭരണസമിതി നിരസിക്കുകയായിരുന്നു.

ഗുരുവായൂര്‍ ദേവസ്വത്തില്‍ ഏറെ വിവാദത്തിനൊടുവില്‍ അഡ്മിനിസ്‌ട്രേറ്ററായി സി സി ശശീധരന്‍ വീണ്ടും ചുമതലയേറ്റു


അഡ്മിനിസ്‌ട്രേറ്ററില്ലാത്തിനെ തുടര്‍ന്ന് ദേവസ്വത്തില്‍ ഭരണ പ്രതിസന്ധി ഉടലെടുത്തതോടെ, കോടതി ഇടപെട്ട് ഡെപ്യൂട്ടി കളക്ടര്‍ എം ബി ഗിരീഷിന് അഡ്മിനിസ്‌ട്രേറ്ററുടെ താല്‍ക്കാലിക ചുമതല നല്‍കുകയായിരുന്നു. സര്‍ക്കാര്‍ നല്‍കുന്ന മൂന്നംഗപാനലില്‍ നിന്ന് അഡ്മിനിസ്‌ട്രേറ്ററെ തെരഞ്ഞെടുക്കാന്‍ ഭരണസമിതിക്കാണ് അധികാരം. ഈ കാരണം നിരത്തിയാണ് ദേവസ്വം കോടതിയെ സമീപിച്ചത്. അഡ്മിനിസ്‌ട്രേറ്റര്‍ തസ്തികയില്‍ ആളില്ലാതാവുകയും ക്ഷേത്രത്തിലെ ഭണ്ഡാരം എണ്ണുന്നത് ഉള്‍പ്പെടെയുള്ള ദൈനംദിന കാര്യങ്ങള്‍ തടസപ്പെടുകയും ചെയ്തതോടെയാണ് കോടതി താത്കാലിക അഡ്മിനിസ്‌ട്രേറ്ററെ നിയമിച്ചത്.

മൂന്ന് മാസമാണ് താത്കാലിക അഡ്മിനിസ്‌ട്രേറ്ററുടെ കാലാവധി. പുതിയ അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കുന്നതിന് സര്‍ക്കാര്‍ നല്‍കിയ മൂന്നംഗ പാനലില്‍ നിന്ന് വീണ്ടും ശശീധരനെ നിയമിക്കാന്‍ ഭരണസമിതി തീരുമാനിക്കുകയായിരുന്നു. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് ലഭിച്ചതിനെ തുടര്‍ന്ന് വ്യാഴാഴ്ച ഉച്ചയോടെ ശശീധരന്‍ ദേവസ്വം ഓഫീസിലെത്തി ചുമതലയേറ്റു. ശശീധരന്റെ സര്‍വ്വീസ് കാലവാധി ജൂലൈ 31ന് അവസാനിക്കാനിരിക്കെയാണ് ഒരു വര്‍ഷത്തെ ഡെപ്യൂട്ടേഷന്‍ കാലാവധിയിലേക്ക് നിയമനം നടന്നത് എന്നതും ശ്രദ്ധേയമാണ്.

നഗരകാര്യ വകുപ്പിലെ റീജിയനല്‍ ജോയിന്റ് ഡയറക്ടറുടെ ചുമതലയില്‍ നിന്നാണ് ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്ററായി ശശീധരന്‍ എത്തിയത്. നേരത്തെ അഞ്ചു വര്‍ഷം ഗുരുവായൂര്‍ നഗരസഭ സെക്രട്ടറിയായിരുന്നിട്ടുണ്ട്. കണ്ണൂര്‍ പയ്യന്നൂര്‍ ഏഴിയോട് സ്വദേശിയാണ് ശശീധരന്‍. ശശീധരനെ വീണ്ടും നിയമിച്ചതില്‍ യു ഡി എഫ് അനുകല യൂണിയനില്‍പ്പെട്ട ജീവനക്കാര്‍ക്കിടയില്‍ അതൃപ്തിയുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Guruvayoor, Kerala, UDF, LDF, High Court, Sasidharan, Administrate, C C Sasidharan take charge on Guruvayoor administrator
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Webdesk Vi
Webdesk Vi

154168 Articles

Tags

Share this story

wellfitindia