ഉപതെരഞ്ഞെടുപ്പ്: കോട്ടയത്ത് എല്‍ഡിഎഫ് പ്രവര്‍ത്തകരും യുഡിഎഫ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം; ജിന്‍സ് ജെ ജീരകത്തിലിന് മര്‍ദനമേറ്റു

 


കോട്ടയം: (www.kvartha.com 11.08.2021) ഉപതെരഞ്ഞെടുപ്പില്‍ വാശിയേറിയ മത്സരം നടക്കുന്ന എലിക്കുളം പഞ്ചായത്ത് ഇളങ്ങുളം വാര്‍ഡില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകരും യുഡിഎഫ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം. യുഡിഎഫ് സ്ഥാനാര്‍ഥി ജെയിംസ് ജീരകത്തിലിന്റെ മകന്‍ ജിന്‍സ് ജെ ജീരകത്തിലിനു മര്‍ദനമേറ്റു. മുന്‍ അകലക്കുന്നം എംഎല്‍എ ജെ എ ചാക്കോയുടെ മകനാണ് സ്ഥാനാര്‍ഥി ജെയിംസ്.

ഉപതെരഞ്ഞെടുപ്പ്: കോട്ടയത്ത് എല്‍ഡിഎഫ് പ്രവര്‍ത്തകരും യുഡിഎഫ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം; ജിന്‍സ് ജെ ജീരകത്തിലിന് മര്‍ദനമേറ്റു

കേരള കോണ്‍ഗ്രസ് (എം) എല്‍ഡിഎഫില്‍ എത്തിയതിന്റെ പശ്ചാത്തലത്തില്‍ കടുത്ത മത്സരമാണ് ഇളങ്ങുളത്ത് നടക്കുന്നത്. യുഡിഎഫ് കോട്ടയാണ് ഈ വാര്‍ഡ്. കഴിഞ്ഞ തവണ റിബല്‍ സ്ഥാനാര്‍ഥിക്കായിരുന്നു ജയം. വാര്‍ഡ് പിടിക്കാന്‍ ഇരു മുന്നണികളും കടുത്ത പോരാട്ടത്തിലാണ്. പ്രചാരണം നയിച്ചത് മന്ത്രിയും എംഎല്‍എമാരുമാണ്. വ്യാഴാഴ്ചയാണു വോടെണ്ണല്‍.

Keywords:  By-election: Clashes between LDF activists and UDF activists in Kottayam, Kottayam, News, Politics, By-election, UDF, LDF, Kerala, Clash, Attack.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia