By election | സംസ്ഥാനത്തെ വിവിധ ജില്ലകളിലെ തദ്ദേശഭരണസ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നു; കോഴിക്കോട് 17 വര്‍ഷത്തിനുശേഷം ഇടതുമുന്നണിയുടെ ഉറച്ച കോട്ടയായ ഒന്നാം വാര്‍ഡ് അട്ടിമറി ജയത്തോടെ പിടിച്ചെടുത്ത് യുഡിഎഫ് സ്ഥാനാര്‍ഥി റസീന പൂക്കോട്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്തെ വിവിധ ജില്ലകളിലെ തദ്ദേശഭരണസ്ഥാപനങ്ങളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പു ഫലം പുറത്തുവരുന്നു.

By election | സംസ്ഥാനത്തെ വിവിധ ജില്ലകളിലെ തദ്ദേശഭരണസ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നു; കോഴിക്കോട് 17 വര്‍ഷത്തിനുശേഷം ഇടതുമുന്നണിയുടെ ഉറച്ച കോട്ടയായ ഒന്നാം വാര്‍ഡ് അട്ടിമറി ജയത്തോടെ പിടിച്ചെടുത്ത് യുഡിഎഫ് സ്ഥാനാര്‍ഥി റസീന പൂക്കോട്

കോഴിക്കോട്

* ഉപതെരഞ്ഞെടുപ്പ് നടന്ന കിഴക്കോത്ത് പഞ്ചായതിലെ എളേറ്റില്‍ വട്ടോളി ഒന്നാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥി റസീന പൂക്കോട് 272 വോടിന് വിജയിച്ചു. 17 വര്‍ഷത്തിനുശേഷം ഇടതുമുന്നണിയുടെ ഉറച്ച കോട്ടയായ ഒന്നാം വാര്‍ഡ് അട്ടിമറി ജയത്തോടെ യുഡിഎഫ് സ്വന്തമാക്കുകയായിരുന്നു.

മലപ്പുറം

* മലപ്പുറം നഗരസഭയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന 31-ാം വാര്‍ഡായ കൈനോട് എല്‍ഡിഎഫ് നിലനിര്‍ത്തി. സിപിഎമിലെ സി ഷിജു 12 വോടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. കഴിഞ്ഞ തവണ 362 വോടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നത് ഇത്തവണ കുത്തനെ കുറഞ്ഞു. കൗണ്‍സിലര്‍ മരിച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

* മേലടി ബ്ലോക് പഞ്ചായത് കീഴരിയൂര്‍ ഡിവിഷനില്‍ എല്‍ഡിഎഫിലെ (സിപിഎം) എംഎം രവീന്ദ്രന്‍ 158 വോടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എംഎം രവിക്ക് 2420 വോടുകള്‍ ലഭിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥി ശശി പാറോളി (2262), എന്‍ഡിഎ സ്വതന്ത്രന്‍ കാമരാജ് കോണ്‍ഗ്രസിലെ സന്തോഷ് കാളിയത്ത് (164).

* മണിയൂര്‍ 13-ാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ ശശിധരന്‍ 340 വോടിന്റെ ഭൂരിപക്ഷത്തിനു വിജയിച്ചു. ശശിധരന് 741 വോടും യുഡിഎഫ് സ്ഥാനാര്‍ഥി ഇഎം രാജന് 401 വോടും ബിജെപി സ്ഥാനാര്‍ഥി ഷിബുവിന് 21 വോടും ലഭിച്ചു.

*തുറയൂര്‍ പഞ്ചായത് പയ്യോളി അങ്ങാടി രണ്ടാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ലീഗിലെ സിഎ നൗശാദ് 381 വോടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. കഴിഞ്ഞ തവണ 123 വോടിനാണ് യുഡിഎഫിലെ യുസി ശംസുദ്ദീന്‍ (ലീഗ്) വിജയിച്ചത്. ഇദ്ദേഹം വിദേശത്ത് പോയതിനെ തുടര്‍ന്നു രാജിവച്ച ഒഴിവിലേക്കായിരുന്നു തെരഞ്ഞെടുപ്പ്. എല്‍ഡിഎഫ് സ്വതന്ത്രന്‍ അഡ്വ.കോടികണ്ടി അബ്ദുര്‍ റഹ് മാനായിരുന്നു എതിര്‍ സ്ഥാനാര്‍ഥി. ബിജെപിയിലെ വികെ ലിബീഷ് ആയിരുന്നു എന്‍ഡിഎ സ്ഥാനാര്‍ഥി.

കൊല്ലം

* പേരയം പഞ്ചായതിലെ പത്താം വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് നിലനിര്‍ത്തി. ആകെ വോട്: ലതാകുമാരി (യുഡിഎഫ് 474), ജൂലിയറ്റ് നെല്‍സണ്‍ (എല്‍ഡിഎഫ് 415), ജലജ കുമാരി (ബിജെപി 34), ഗീതാകുമാരി (എഎപി22)

* പൂതക്കുളം ഗ്രാമപഞ്ചായത് കോട്ടുവന്‍കോണം വാര്‍ഡ് ബിജെപി നിലനിര്‍ത്തി

ആലപ്പുഴ

* കാര്‍ത്തികപ്പള്ളി പഞ്ചായത് എട്ടാം വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പില്‍ സിപിഎമിന്റെ സിറ്റിങ് സീറ്റില്‍ ബിജെപി ജയിച്ചു. സിപിഎം മൂന്നാം സ്ഥാനത്ത്. സിപിഎം അംഗം തുടര്‍ചയായി യോഗങ്ങള്‍ക്കു ഹാജരാകാത്തതിനാല്‍ അയോഗ്യനായതിനാലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. വോട് നില: ബിജെപി 286, കോണ്‍ഗ്രസ് 209, സിപിഎം 164.

* മുതുകുളം നാലാം വാര്‍ഡില്‍ യുഡിഎഫ് ജയിച്ചു

* ചെങ്ങന്നൂര്‍ പാണ്ടനാട് ഗ്രാമപഞ്ചായതില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് നാടകീയ വിജയം. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജോസ് വല്യാനൂര്‍ 40 വോടുകള്‍ക്കാണ് സിപിഎം സ്വതന്ത്ര സ്ഥാനാര്‍ഥി ആശ വി നായരെ പരാജയപ്പെടുത്തിയത്. ആശ ബിജെപി വിട്ട് സിപിഎമില്‍ ചേര്‍ന്നതോടെ പഞ്ചായതംഗത്വം രാജിവച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്. യുഡിഎഫ് സ്ഥാനാര്‍ഥിയായി കഴിഞ്ഞ തവണ ആശയോടു മത്സരിച്ചു പരാജയപ്പെട്ട ജോസ് വല്യാനൂരാണ് ഇത്തവണ ജയിച്ചത്. വേട് നില: കോണ്‍ഗ്രസ് - 260, സിപിഎം - 220, ബിജെപി - 116

* പാലമേല്‍ 11-ാം വാര്‍ഡില്‍ യുഡിഎഫ് ജയിച്ചു.

* എഴുപുന്ന നാലാം വാര്‍ഡില്‍ എല്‍ഡിഎഫ് സീറ്റ് നിലനിര്‍ത്തി.

* തെരഞ്ഞെടുപ്പ് നടന്ന അഞ്ച് വാര്‍ഡുകളില്‍ യുഡിഎഫിന് ഒരു സീറ്റും ഇല്ലായിരുന്നു. ഇപ്പോള്‍ മൂന്നു സീറ്റ് നേടി.

*പാണ്ടനാട്ട് ബിജെപിയുടെ പഞ്ചായത് പ്രസിഡന്റ് രാജിവച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച് തോറ്റു.

ഇടുക്കി

* കഞ്ഞിക്കുഴി പഞ്ചായത് പൊന്നെടുത്താന്‍ വാര്‍ഡ് യുഡിഎഫ് സിറ്റിങ് സീറ്റ് എല്‍ഡിഎഫ് പിടിച്ചെടുത്തു.

* ഇളംദേശം ബ്ലോക് വണ്ണപ്പുറം ഡിവിഷന്‍ എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു.

* ശാന്തന്‍പാറ പഞ്ചായത് തൊട്ടിക്കാനത്ത് എല്‍ഡിഎഫ് സീറ്റ് നിലനിര്‍ത്തി.

* കരുണാപുരം പഞ്ചായത് കുഴികണ്ടം വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി.

എറണാകുളം

* കീരംപാറ പഞ്ചായതിലെ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിച്ചു. എല്‍ഡിഎഫിനു പഞ്ചായത് ഭരണം നഷ്ടമാകും.

*പൂതൃക്ക പഞ്ചായതിലും യുഡിഎഫ് ജയിച്ചു.

* പറവൂര്‍ മുനിസിപല്‍ വാര്‍ഡില്‍ ബിജെപിയില്‍നിന്നു എല്‍ഡിഎഫ് സീറ്റ് പിടിച്ചു.

* വടവുകോട് ബ്ലോക് പഞ്ചായതില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മുന്നില്‍.

തൃശൂര്‍

* വടക്കാഞ്ചേരി നഗരസഭ മിണാലൂര്‍ വാര്‍ഡില്‍ യുഡിഎഫിന് വിജയം. രണ്ടു തവണ സിപിഎം വിജയിച്ച വാര്‍ഡാണിത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഉദയ ബാലനാണ് വിജയിച്ചത്. നഗരസഭ ഭരണത്തെ ബാധിക്കില്ല.

പാലക്കാട്

* കുത്തനൂര്‍ പഞ്ചായതിലെ പതിനഞ്ചാം വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് 381 വോടിന്റെ ഭൂരിപക്ഷത്തില്‍ ജയം. യുഡിഎഫ് സ്ഥാനാര്‍ഥി ആര്‍ ശശിധരനാണു സിപിഎമിനെ തോല്‍പിച്ചത്.

* അട്ടപ്പാടി പുതൂര്‍ പഞ്ചായത് കുളപ്പടിക വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. സിപിഐയിലെ വഞ്ചി കക്കി 32 വോടിന് ജയിച്ചു

Keywords: By election: After 17 years, UDF candidate Razina Pookode wins Kozhikode 1st Ward, Thiruvananthapuram, By-election, Trending, Politics, UDF, LDF, BJP, Kerala, News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia