Malabar Expo | ബിസിനസ് നെറ്റ് വര്‍ക് ഇന്റര്‍നാഷനല്‍ ഗ്രാന്‍ഡ് മലബാര്‍ എക്സ്പോ 2023 നവംബര്‍ 24-ന് കണ്ണൂര്‍ പൊലീസ് മൈതാനിയില്‍ തുടങ്ങും

 


കണ്ണൂര്‍: (KVARTHA) ബിസിനസ് നെറ്റ് വര്‍ക് ഇന്റര്‍ നാഷനല്‍ കണ്ണൂര്‍ ജില്ലാഘടകം കണ്ണൂര്‍ പൊലീസ് മൈതാനിയില്‍ ഗ്രാന്‍ഡ് മലബാര്‍ എക്സ്പോ 2023 സംഘടിപ്പിക്കുമെന്ന് ബി എന്‍ ഐ ഭാരവാഹികള്‍ കണ്ണൂര്‍ പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നവംബര്‍ 24 മുതല്‍ 27 വരെയാണ് എക്സ്പോ നടക്കുക.

Malabar Expo | ബിസിനസ് നെറ്റ് വര്‍ക് ഇന്റര്‍നാഷനല്‍ ഗ്രാന്‍ഡ് മലബാര്‍ എക്സ്പോ 2023 നവംബര്‍ 24-ന് കണ്ണൂര്‍ പൊലീസ് മൈതാനിയില്‍ തുടങ്ങും

കേരളത്തിലെ പ്രമുഖ സ്ഥാപനങ്ങളുടെ ഇരുന്നൂറോളം സ്റ്റാളുകള്‍ ബിസിനസ് എക്സ് പോയില്‍ സജ്ജീകരിക്കും. നിരവധി മേഖലകളിലെ പ്രമുഖരുടെ സെമിനാറുകള്‍, ഓപണ്‍ പാനല്‍ ചര്‍ചകള്‍, കള്‍ചറല്‍ പ്രോഗ്രാം, അവാര്‍ഡ് നൈറ്റ് എന്നിങ്ങനെ വ്യത്യസ്തമായ പരിപാടികള്‍ ഫെസ്റ്റിന്റെ ഭാഗമായി നടക്കും. കോര്‍പറേഷന്‍ മേയര്‍ ടിഒ മോഹനന്‍ ലോഗോ പ്രകാശനം നിര്‍വഹിച്ചിട്ടുണ്ട്. ഫെസ്റ്റിനോടനുബന്ധിച്ച് ഫുഡ് ഫെസ്റ്റ്, മ്യൂസി കണ്‍സേര്‍ടും നടക്കും. പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

വാര്‍ത്താസമ്മേളനത്തില്‍ ബിഎന്‍ഐ ഭാരവാഹികളായ ഡോ എ എം ശെരീഫ്, ഷിജു ചേമ്പറ, പിടിപി ശഹാബ്, നിര്‍മല്‍ നാരായണന്‍, സീശന്‍ അലി എന്നിവര്‍  പങ്കെടുത്തു.

Keywords:  Business Network International Grand Malabar Expo 2023 to start on November 24 at Kannur Police Ground, Kannur, News, Fest, Free Entry, Seminar, Malabar Expo, Kannur Police Ground, Press Meet, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia