Dec. 6: കാസര്‍കോട്ടുകാര്‍ പതിവ്തെറ്റിച്ചില്ല; 4 ബസുകള്‍ തകര്‍ത്തു
Dec 5, 2012, 20:50 IST
ADVERTISEMENT
കാസര്‍കോട്: ഡിസംബര്‍ ആറിന് തലേദിവസം അക്രമം നടത്തുകയും അപ്രഖ്യാപിത ഹര്‍ത്താല്‍ സൃഷ്ടിക്കുകയും ചെയ്യുന്ന പതിവുരീതി ഇക്കുറിയും കാസര്‍കോട്ടുകാര്‍ തെറ്റിച്ചില്ല. നാല് ബസുകളാണ് ഇരുളിന്റെ മറവില്‍ ബുധനാഴ്ച രാത്രി എട്ട് മണിയോടെ എറിഞ്ഞുതകര്‍ത്തത്.
എരിയാല്‍, ചൗക്കി ഭാഗങ്ങളിലാണ് ബസുകളുടെ ഗ്ലാസുകള്‍ തകര്‍ത്തിരിക്കുന്നത്. സര്‍വ സന്നാഹങ്ങളുമായി പോലീസും ജനപ്രതിനിധികളും റോന്ത് ചുറ്റുന്നതിനിടയിലാണ് സ്ഥിരംകല്ലേറുണ്ടാകുന്ന എരിയാല്‍ ചൗക്കി ഭാഗങ്ങളില്‍ ബസുകള്‍ക്ക്നേരെ അക്രമം നടന്നത്.
ബസുകള്‍ തകര്‍ത്ത വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. രാത്രി ഓടുന്ന ബസുകള്‍ക്ക് ശക്തമായ സുരക്ഷാസന്നാഹം നല്കാന് പോലീസ് ഈ സംഭവത്തിന്റെ അടിസ്ഥാനത്തില്‍ തീരുമാനിച്ചിട്ടുണ്ടെന്ന് ഉന്നദ പോലീസ് ഉദ്യോഗസ്ഥന് സൂചിപ്പിച്ചു. അക്രമികളെ കണ്ടെത്താന്‍ ചൗക്കി എരിയാല്‍ ഭാഗങ്ങളില്‍ പോലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
ബസുകള്‍ തകര്‍ത്തതിന്റെ പേരില്‍ വ്യാഴാഴ്ച ഹര്‍ത്താല്‍ നടത്താന്‍ അനുവദിക്കില്ലെന്നും കെ.എസ്.ആര്.ടി.സി. ബസ് ഓടിക്കുമെന്നുമാണ് ഇപ്പോഴും പോലീസ് പറയുന്നത്.
Keywords: Kasaragod, Glass, Bus, Police, Harthal, Kerala, Protest, K.S.R.T.C., Eriyal, Chowki, Rally, Malayalam News, Kerala Vartha, Shattered bus glass
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
