ഡി.വൈ.എഫ്.ഐ നിര്‍മ്മിച്ച ബസ് വെയ്റ്റിംഗ് ഷെഡ് പോലീസ് പൊളിച്ച് നീക്കി
Jun 14, 2012, 10:11 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: കണ്ണൂര്‍ കാള്‍ടെക്‌സ് ജംഗ്ഷനില്‍ ഡി.വൈ.എഫ്.ഐ സ്ഥാപിച്ച ബസ് വെയ്റ്റിംഗ് ഷെഡ് ജില്ലാ പോലീസ് ചീഫ് രാഹുല്‍ ആര്‍. നായരുടെ നിര്‍ദ്ദേശപ്രകാരം പോലീസ്-റവന്യൂ-പൊതുമരാമത്ത് വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് പൊളിച്ചു നീക്കി. വ്യാഴാഴ്ച പുലര്‍ച്ചെയാണ് നടപടിയുണ്ടായത്.
കാരായി രാജന്റെ സ്മരണാര്‍ത്ഥമാണ് സ്ഥലത്ത് ബസ് വെയ്റ്റിംഗ് ഷെഡ് വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥാപിച്ചത്. ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമായ ബസ് കാത്തിരിപ്പ് കേന്ദ്രമായിരുന്നു ഇത്. റോഡ് വികസനത്തിനായാണ് ഷെഡ് നീക്കിയത്. നാല് ദിവസം മുമ്പ് ഷെഡ് പൊളിച്ചുനീക്കാന്‍ പോലീസടങ്ങുന്ന ഉദ്യോഗസ്ഥ സംഘമെത്തിയപ്പോള്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി ഇവരെ തടഞ്ഞിരുന്നു. എന്നാല്‍ വ്യാഴാഴ്ച പുലര്‍ച്ചെ രണ്ട് മണിക്ക് ടൗണ്‍ എസ്.ഐ കെ. പ്രേംസദന്റെ നേതൃത്വത്തില്‍ ഷെഡ് പൊളിക്കുകയായിരുന്നു.

Keywords: Kannur, DYFI, Kerala, Bus waiting shed

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.